കിണറ്റിലിറങ്ങിയപ്പോള്‍ ബോധം പോയി; ഒടുവില്‍ ഫയർഫോഴ്സ് രക്ഷക്കെത്തി

Published : Oct 10, 2018, 09:47 PM IST
കിണറ്റിലിറങ്ങിയപ്പോള്‍ ബോധം പോയി; ഒടുവില്‍ ഫയർഫോഴ്സ് രക്ഷക്കെത്തി

Synopsis

ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. 60 അടി താഴ്ചയുള്ള കിണറായിരുന്നു ഇത്. ഫയർഫോഴ്‌സ് യൂണിറ്റിലെ അസി: സ്റ്റേഷൻ ആഫീസർ ഫയർ മാൻമാരായ രാധാകൃഷ്ണൻ ,ശ്യാംലാൽ ,സൂരജ് സനു, ശ്രീജിത്ത് ,സുജിത്ത് എസ് കുമാർ ,ഹോംഗാർഡ് ഷാജി ,ഡ്രൈവർമാരായ ജയരാജ് ,ദീപക് എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്

ചെങ്ങന്നൂർ: കാരയ്ക്കാട് കുളഞ്ഞിക്കാലായിൽ അനിൽ കുമാർ (46) നെയാണ് ഫയർഫോഴ്സ് രക്ഷപ്പെടുത്തിയത്. മുളക്കുഴ ചെറുകാലേത്ത് സൂസമ്മ തോമസിന്റെ കിണർ വൃത്തിയാക്കാൻ ഇറങ്ങിയതായിരുന്നു ഇയാൾ.

ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. 60 അടി താഴ്ചയുള്ള കിണറായിരുന്നു ഇത്. ഫയർഫോഴ്‌സ് യൂണിറ്റിലെ അസി: സ്റ്റേഷൻ ആഫീസർ ഫയർ മാൻമാരായ രാധാകൃഷ്ണൻ ,ശ്യാംലാൽ ,സൂരജ് സനു, ശ്രീജിത്ത് ,സുജിത്ത് എസ് കുമാർ ,ഹോംഗാർഡ് ഷാജി ,ഡ്രൈവർമാരായ ജയരാജ് ,ദീപക് എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. അനിൽകുമാറിനെ മുളക്കുഴയുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പൈപ്പ് വഴി കുടിവെള്ളം എത്തുന്നത് പോലെ വീട്ടിൽ ​ഗ്യാസ്, 4000 വീടുകളിൽ കൂടി എത്തിക്കഴിഞ്ഞു, സിറ്റി ഗ്യാസ് പദ്ധതി മുന്നോട്ട്
രാത്രി 11.20ഓടെ വലിയ ശബ്‍ദം, മലപ്പുറത്ത് ഭൂമി കുലുങ്ങിയതായി നാട്ടുകാർ; സെക്കൻഡുകൾ നീണ്ടുനിൽക്കുന്ന കുലുക്കം