വെടിക്കെട്ട് കലാകാരൻ പന്തലങ്ങാട്ട് സുരേഷിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

Published : Aug 17, 2025, 11:36 AM IST
suicide

Synopsis

വീടിന്റെ മുകളിൽ ട്രസ്സ് മേഞ്ഞ ഭാഗത്ത് പുലർച്ചെ 4 മണിയോടെയാണ് സുരേഷിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടത്.

തൃശ്ശൂർ: തൃശൂരിൽ വെടിക്കെട്ട് കലാകാരൻ പന്തലങ്ങാട്ട് സുരേഷിനെ (47) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വീടിന്റെ മുകളിൽ ട്രസ്സ് മേഞ്ഞ ഭാഗത്ത് പുലർച്ചെ 4 മണിയോടെയാണ് സുരേഷിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടത്. കേരളത്തിലെ പ്രധാനപ്പെട്ട പൂരങ്ങൾക്കെല്ലാം വെടിക്കെട്ട് നടത്തിയിട്ടുള്ള കലാകാരനാണ് സുരേഷ്. ഭാര്യ ഷീന തൃശ്ശൂർ പൂരം, ശബരിമല എന്നിവിടങ്ങളിൽ വെടിക്കെട്ടിന് നേതൃത്വം കൊടുത്ത കലാകാരിയാണ്. തൃശ്ശൂർ പൂരത്തിൽ കരിമരുന്ന് വെടിക്കെട്ടിനിടെ മരണപ്പെട്ട വെടിക്കെട്ട് കലാകാരൻ സുന്ദരൻ, വെടിക്കെട്ട് കലാകാരൻ ആനന്ദൻ എന്നിവർ സഹോദരങ്ങളാണ്.

 

PREV
Read more Articles on
click me!

Recommended Stories

പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി