ച‌രിത്രത്തിലേക്ക് വളയംതിരിച്ച് കയറി 'ജ്യോതി'; അഗ്നിശമനസേനയുടെ ചരിത്രത്തിലാദ്യമായി സേവന വാഹനത്തിന് വനിതാ ഡ്രൈവ‌‌ർ

Published : Aug 14, 2025, 04:30 PM IST
Fire Force

Synopsis

ചേർത്തലയിൽ അഗ്നിശമന സേനയുടെ ചരിത്രത്തിൽ ആദ്യമായി ഒരു വനിത, സേനയുടെ വാഹനത്തിന്റെ ഔദ്യോഗിക ഡ്രൈവറായി. മൂന്ന് വർഷമായി ഹോം ഗാർഡായി പ്രവർത്തിക്കുന്ന  ജ്യോതിയാണ് ചേർത്തല ഫയർ സ്റ്റേഷനിലെ വനിതാ ഡ്രൈവര്‍. 

ചേര്‍ത്തല: സ്ത്രീകള്‍ വാഹനമോടിക്കുന്നത് സാധാരണമെങ്കിലും ജ്യോതി വളയം തിരിച്ചത് ചരിത്രത്തിലേക്കാണ്. അഗ്നിശമനസേനയുടെ ചരിത്രത്തിലാദ്യമായാണ് ഒരു വനിത, സേനയുടെ സേവന വാഹനത്തിന്റെ ഔദ്യോഗിക ഡ്രൈവറാകുന്നത്. കഴിഞ്ഞ ദിവസം ചേര്‍ത്തല ഫയര്‍ സ്റ്റേഷനിലെ എഫ്ആര്‍വിയുടെ(ഫസ്റ്റ് റെസ്‌പോണ്‍സ് വെഹിക്കിള്‍) വളയം തിരിച്ചായിരുന്നു സ്ത്രീകള്‍ക്കാകെ അഭിമാനമായത്.

മൂന്നുവര്‍ഷമായി അഗ്നിശമനസേനയില്‍ ഹോംഗാര്‍ഡായി പ്രവര്‍ത്തിക്കുന്ന എസ് എന്‍ പുരം ചാലുങ്കല്‍ മഠം ബി ജ്യോതിയാണ് വനിതാ ഡ്രൈവര്‍. ഹോംഗാര്‍ഡിനും സേനാവാഹനങ്ങള്‍ ഓടിക്കാമെന്ന് പ്രത്യേക ഉത്തരവുണ്ടായിരുന്നു. അതുപ്രകാരമാണ് ജ്യോതിയെ ചേര്‍ത്തല ഫയര്‍‌സ്റ്റേഷനില്‍ ഡ്രൈവറായും ഉപയോഗിക്കുന്നത്. ജ്യോതിയുടെ ഡ്രൈവിങ് മികവടക്കം പരിശോധിച്ചും പ്രത്യേക പരിശീലനം നല്‍കിയുമായിരുന്നു ഡ്രൈവറായി നിയോഗിച്ചതെന്ന് സ്റ്റേഷന്‍ ഓഫീസര്‍ പി വി പ്രേംനാഥ് പറഞ്ഞു. സേനയുടെ ചരിത്രത്തിലാദ്യമായി ചേര്‍ത്തലയിലാണ് ഒരു വനിത ഫയര്‍വാഹനത്തിന്റെ ഡ്രൈവറാകുന്നതെന്നതും അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.

സിഐഎസ്എഫില്‍ സേവനത്തിനു ശേഷം പിരിഞ്ഞാണ് ജ്യോതി അഗ്നിശമന സേനയുടെ ഭാഗമായത്. ചെറുപ്പം മുതലേ ഡ്രൈവിങ് ഹരമായിരുന്നു. 18 തികഞ്ഞപ്പോള്‍ തന്നെ ലൈസന്‍സ് എടുത്തു. പലവണ്ടികളും ഓടിച്ചിട്ടുണ്ടെങ്കിലും ഫയര്‍വാഹനം ഓടിക്കാനായത് അഭിമാനമാണെന്ന് അവര്‍ പറയുന്നു. ഏത് വെല്ലുവിളി ഘട്ടത്തിലും ഇനി വാഹനവുമായിറങ്ങാന്‍ തയ്യാറായിരിക്കുകയാണ്. ഓഫീസറും സഹപ്രവര്‍ത്തകരും നല്‍കുന്ന പ്രോത്സാഹനവും പിന്തുണയുമാണ് കരുത്ത്. ഭര്‍ത്താവ് ആലുവ സൈബര്‍ എസ്‌ഐ സി.കെ.രാജേഷും മക്കളും കരുത്തായി കൂടെയുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മോഷണം നടത്തി രണ്ട് മാസമായി മുങ്ങി നടന്നു, കരിയാത്തന്‍ കാവിലെ മോഷണത്തിൽ പിടിയിലായത് 22 കാരനായ മുഖ്യപ്രതി
കേരളത്തിലേക്കെത്തിയ ലോറിയിലുണ്ടായിരുന്നത് നാലര ടണ്ണോളം; മുത്തങ്ങ തകരപ്പാടിയിൽ നിരോധിത പുകയില ഉല്പന്നങ്ങള്‍ പിടികൂടി