പുതുവത്സരത്തിൽ 117 മുട്ടകൾ ലഭിച്ചു, 90 എണ്ണവും വിരിഞ്ഞിറഞ്ഞി; കടലാമ സംരക്ഷണ സമിതി സംരക്ഷിച്ചിരുന്ന ആദ്യ കടലാമക്കൂട് വിരിഞ്ഞു

Published : Feb 19, 2026, 10:39 AM IST
Sea turtle

Synopsis

കടലാമ സംരക്ഷണ സമിതി അംഗങ്ങളും മന്നലാംകുന്ന് ഗവ. ഫിഷറീസ് യുപി സ്കൂൾ വിദ്യാർത്ഥികളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു. ഈ വർഷം ജനവരി ഒന്നിന് കിട്ടിയ 117 മുട്ടകളിൽ 90 കുഞ്ഞുങ്ങളാണ് വിരിഞ്ഞിറങ്ങിയത്.

തൃശൂർ: മന്ദലാംകുന്ന് കടലാമ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സംരക്ഷിച്ചിരുന്ന ആദ്യ കടലാമ കൂട് വിരിഞ്ഞിറങ്ങി. എരുമപ്പെട്ടി ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ വി.ജെ. ഗീവർ കുഞ്ഞുങ്ങളെ കടലിലേക്ക് ഇറക്കി വിട്ടു. പുന്നയൂർ പഞ്ചായത്ത് ഒന്നാം വാഡ് മെമ്പർ ടി.എ. ആയിഷ, മന്ദലാംകുന്ന് ഗവ. ഫിഷറിസ് സ്കൂൾ പ്രധാന അധ്യാപിക സുനിത മേപ്പുറത്ത്, കടലാമ സംരക്ഷണ സമിതി പ്രസിഡന്റ് ഹംസു പാലക്കൽ, സെക്രട്ടറിയും ബീറ്റ് ഫോറസ്റ്റ് ഓഫീസറുമായ റൈജോ ജോയ്, എരുമപ്പെട്ടി ഫോറസ്റ്റ് സ്റ്റേഷൻ ബീറ്റ് ഓഫിസർ പി.ബി ഹനീഷ്, കുഞ്ഞുമോൻ പിഎം, റസ്ക്യൂ വാച്ചർ പി.എച്ച് അഷറഫ്, കടലാമ സംരക്ഷണ വാച്ചർ എ.ബി കുമറു, ഷിബിൽ ഷുക്കൂർ തുടങ്ങി കടലാമ സംരക്ഷണ സമിതി അംഗങ്ങളും മന്നലാംകുന്ന് ഗവ. ഫിഷറീസ് യുപി സ്കൂൾ വിദ്യാർത്ഥികളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു. ഈ വർഷം ജനവരി ഒന്നിന് കിട്ടിയ 117 മുട്ടകളിൽ 90 കുഞ്ഞുങ്ങളാണ് വിരിഞ്ഞിറങ്ങിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കട്ടപ്പനയിലെ ഡെലിവറി ബോയ്, ഓൺലൈൻ സാധനങ്ങൾ എത്തിക്കുന്നതിനൊപ്പം യുവാക്കൾക്ക് കഞ്ചാവുമെത്തിക്കും, ത്രാസടക്കം പിടിയിൽ
കുളത്തൂപ്പുഴയിൽ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് സംശയം