നഗരസഭ പിടിച്ചെടുത്ത മീനിൽ ഫോർമലിൻ ഇല്ലെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ്; നഗരസഭയ്ക്കെതിരെ മത്സ്യത്തൊഴിലാളികൾ

By Web TeamFirst Published Dec 22, 2019, 11:43 AM IST
Highlights

മീനുകളിൽ രാസവസ്തുക്കൾ കലർന്നിട്ടില്ലെന്നും സ്ട്രിപ്പ് ഉപയോഗിക്കാൻ നഗരസഭയിലെ ആരോഗ്യവകുപ്പ് ജീവനക്കാർ അറിയില്ലെന്നുമാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് വാദം. എന്നാൽ ഭക്ഷ്യസുരക്ഷാ വകുപ്പിൻറെയും മത്സ്യത്തൊഴിലാളികളുടേയും വാദം നഗരസഭ തള്ളി

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ പിടിച്ചെടുത്ത മീനിൽ ഫോർമലിൻ ഇല്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്ഥിരീകരിച്ചതിന് പിന്നാലെ പരാതിയുമായി മത്സ്യത്തൊഴിലാളികൾ രംഗത്ത്. നഗരസഭക്കെതിരെ മുഖ്യമന്ത്രിക്ക് മത്സ്യത്തൊഴിലാളികൾ പരാതി നൽകി. അതേ സമയം മീനിൽ ഫോർമലിൻ ഉണ്ടെന്ന് മേയർ ആവർത്തിച്ചു.

കർണാടകയിൽ നിന്നെ് കണ്ടെയ്നർ വഴി തിരുവനന്തപുരത്ത് എത്തിയ 2500 കിലോ മീൻ  വ്യാഴാഴ്ചയാണ് നഗരസഭ ആരോഗ്യവിഭാഗം പിടിച്ചെടുത്തത്. സ്ട്രിപ്പ് ഉപയോഗിച്ചുള്ള പരിശോധനയിൽ ഫോർമാലിനും അമോണിയയും അടക്കമുള്ള രാസവസ്തുക്കൾ കലർത്തിയിട്ടുണ്ട് എന്നായിരുന്നു കണ്ടെത്തൽ. എന്നാൽ ഈ മീനുകളിൽ രാസവസ്തുക്കൾ കലർന്നിട്ടില്ലെന്നും സ്ട്രിപ്പ് ഉപയോഗിക്കാൻ നഗരസഭയിലെ ആരോഗ്യവകുപ്പ് ജീവനക്കാർ അറിയില്ലെന്നുമാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് വാദം. ഇതോടെ മത്സ്യത്തൊഴിലാളികൾ നഗരസഭക്കെതിരെ പരാതിയുമായെത്തി. എന്നാൽ ഭക്ഷ്യസുരക്ഷാ വകുപ്പിൻറെയും മത്സ്യത്തൊഴിലാളികളുടേയും വാദം നഗരസഭ തള്ളി

പാങ്ങോട് മത്സ്യകേന്ദ്രത്തിലേക്ക് എത്തിച്ച അഞ്ച് ലക്ഷം രൂപയുടെ മത്സ്യമാണ് നഗരസഭ പിടിച്ചെടുത്ത് നശിപ്പിച്ചത്. ക്രിസ്മസ്സും പുതുവത്സരവും അടുത്തിരികെ വ്യാപക പരിശോധനയാണ് നഗരസഭ ആരോഗ്യവകുപ്പ് നടത്തുന്നത്. ഭക്ഷ്യസുരക്ഷാ വകുപ്പ് സർക്കാരിന് നൽകിയ റിപ്പോർട്ടോടെ നഗരസഭ സമ്മർദ്ദത്തിലായി. പരിശോധനയെകുറിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് പറഞ്ഞ കാര്യങ്ങൾ സർക്കാർ ഇനി വിശദമായ പ

click me!