തൊണ്ടയില്‍ ജീവനുള്ള കരിമീന്‍ കുടുങ്ങി, മരണവെപ്രാളത്തില്‍ പിടഞ്ഞ മധ്യവയ്കന് ഒടുവില്‍ പുതുജീവന്‍

By Web TeamFirst Published Apr 23, 2020, 1:20 PM IST
Highlights

ആദ്യം പുഴയില്‍ കിടന്ന് പിടയുന്നത് കണ്ടപ്പോള്‍ ഒപ്പമുണ്ടായിരുന്നവര്‍ക്ക് മനസ്സിലായില്ല. പിന്നീട് കരയിലെത്തി നോക്കിയപ്പോഴാണ് വായില്‍ മീനിനെ കണ്ടത്. 

തൃശ്ശൂര്‍: പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു ചാവക്കാട് സ്വദേശിയായ കൃഷ്ണന്‍. പക്ഷേ വലിയൊരപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു അയാള്‍. കുളിക്കുന്നതിനിടെ തൊണ്ടയില്‍ എന്തോ കുടുങ്ങിയതായി തോന്നിയതോടെ അടുത്തുളളവരോട് നോക്കാന്‍ പറഞ്ഞു. വായ്ക്കുള്ളിലെ കാഴ്ചകണ്ട് അവര്‍ ഞെട്ടി. ഉള്ളില്‍ ജീവനുള്ള കരിമീന്‍. പുഴയില്‍ കുളിക്കുന്നതിനിടെ കരിമീന്‍ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. 

ആദ്യം പുഴയില്‍ കിടന്ന് പിടയുന്നത് കണ്ടപ്പോള്‍ ഒപ്പമുണ്ടായിരുന്നവര്‍ക്ക് മനസ്സിലായില്ല. പിന്നീട് കരയിലെത്തി നോക്കിയപ്പോഴാണ് വായില്‍ മീനിനെ കണ്ടത്. ഉടന്‍ തന്നെ ഇയാളെ ബൈക്കില്‍ കയറ്റി ചാവക്കാട്ടെ ആശുപത്രിയിലെത്തിച്ചു. അവിടെ നിന്ന് അമല മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു. 

അമല ആശുപത്രിയില്‍ വച്ച് ഒരു സംഘം ഇഎന്‍ടി ഡോക്ടര്‍മാര്‍ ചേര്‍ന്നാണ് മീനിനെ പുറത്തെടുത്തത്. ആദ്യം കിട്ടി യ മീനിനെ മധ്യവയ്കനായ കൃഷ്ണന്‍ വായില്‍ കടിച്ചുപിടിക്കുകയും മീന്‍ പിടുത്തം തുടരുകയുമായിരുന്നു. ഇതാണ് അപകടത്തിന് കാരണമായത്. 

"

click me!