സ്ഥിരമായി ആളുകൾ കുളിക്കാനെത്തുന്ന കുളത്തിൽ മീനുകൾ അസാധാരണമായി ചത്ത് പൊങ്ങി, കാരണമറിയാതെ വാമിയംകുളത്തുകാര്‍

Published : Jul 30, 2026, 06:29 PM IST
Palakkad fish

Synopsis

പാലക്കാട് ജില്ലയിലെ വാണിയംകുളത്തുള്ള ഇരുപ്പംകോട്ട് കുളത്തിൽ മീനുകൾ വ്യാപകമായി ചത്തുപൊങ്ങി. നാട്ടുകാർ സ്ഥിരമായി ഉപയോഗിക്കുന്ന ഈ ജലാശയത്തിലെ സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ലാത്തത് പ്രദേശവാസികളിൽ ആശങ്ക വർധിപ്പിക്കുന്നു.

പാലക്കാട്: പാലക്കാട് ജില്ലയിലെ വാണിയംകുളത്തുള്ള ഇരുപ്പംകോട്ട് കുളത്തിൽ മീനുകൾ വ്യാപകമായി ചത്ത് പൊങ്ങി. പ്രദേശവാസികളും മറ്റ് ആളുകളും സ്ഥിരമായി കുളിക്കാനും ഉപയോഗിക്കാനുമായി എത്തുന്ന പ്രധാന ജലാശയങ്ങളിലൊന്നാണ് ഇരുപ്പംകോട്ട് കുളം. ഇവിടെയാണ് പെട്ടെന്ന് വലിയ തോതിൽ മീനുകൾ ചത്തുപൊങ്ങിയ നിലയിൽ കാണപ്പെട്ടത്.

മീനുകൾ ചത്തൊടുങ്ങാനുണ്ടായ യഥാർത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. സ്ഥിരമായി ആളുകൾ കുളിക്കാനിറങ്ങുന്ന കുളത്തിൽ ഇത്തരത്തിൽ മീനുകൾ കൂട്ടത്തോടെ ചത്ത് പൊങ്ങിയത് പ്രദേശവാസികളിൽ ആശങ്കയും ആശയക്കുഴപ്പവും സൃഷ്ടിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നിലെ കാരണം കണ്ടെത്തുന്നതിനായുള്ള അന്വേഷണത്തിലാണ് നാട്ടുകാർ.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'പാതിരാത്രിയിൽ ചായ കുടിക്കാനിറങ്ങി', രക്ഷിതാക്കളറിയാതെ പതിനാറുകാരിയെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ട് പോയി സുഹൃത്തുക്കൾ, അറസ്റ്റ്
കരുതിയിരിക്കണം മൂന്ന് ദിവസം കനത്ത മഴ, നാളെ 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്ത മഴ