കൊല്ലം കടയ്ക്കലിൽ മോഷണത്തിന് ശ്രമിച്ച കുപ്രസിദ്ധ മോഷ്ടാവ് സതീഷിനെ പോലീസ് പിടികൂടി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നെത്തിയ പോലീസ് സംഘം ഇയാളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. വിവിധ ജില്ലകളിൽ ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്.
കൊല്ലം: കടയ്ക്കലിൽ മോഷണ ശ്രമത്തിനിടെ കുപ്രസിദ്ധ മോഷ്ടാവ് പോലീസിന്റെ പിടിയിലായി. തിരുവനന്തപുരം മലയിൻകീഴ് സ്വദേശിയായ സതീഷ് (ഉണ്ണി) ആണ് പിടിയിലായത്. വിവിധ ജില്ലകളിലായി നിരവധി മോഷണ കേസുകളിലെ പ്രതിയാണ് ഇയാൾ.
കടയ്ക്കൽ ചുണ്ട ചെറുകുളത്തെ വീട്ടിലായിരുന്നു ഇയാൾ മോഷണത്തിന് ശ്രമിച്ചത്. മോഷണ ശ്രമം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് വിവരം കടയ്ക്കൽ പോലീസിൽ അറിയിച്ചത്. വിവരമറിഞ്ഞ് കടയ്ക്കൽ പോലീസ് ഉടൻ തന്നെ സ്ഥലത്തെത്തി. പോലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് സംഘം ഓടിച്ചിട്ടാണ് പിടികൂടിയത്.






