കടലിൽ പോയി മടങ്ങിവന്ന മത്സ്യതൊഴിലാളി, വീടിനടുത്തെത്തിയപ്പോൾ കുഴഞ്ഞുവീണു, ജീവൻ രക്ഷിക്കാനായില്ല

Published : Feb 27, 2024, 08:23 PM ISTUpdated : Mar 11, 2024, 10:16 PM IST
കടലിൽ പോയി മടങ്ങിവന്ന മത്സ്യതൊഴിലാളി, വീടിനടുത്തെത്തിയപ്പോൾ കുഴഞ്ഞുവീണു, ജീവൻ രക്ഷിക്കാനായില്ല

Synopsis

പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹം വീട്ടു വളപ്പിൽ സംസ്കരിച്ചു

അമ്പലപ്പുഴ: മത്സ്യ ബന്ധനം കഴിഞ്ഞ് മടങ്ങിയ തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു. പുറക്കാട് പഞ്ചായത്ത് ഒൻപതാം വാർഡ്  തോട്ടപ്പള്ളി, കണ്ടത്തിൽ, വി സുരേഷ് (56) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി മത്സ്യ ബന്ധനം കഴിഞ്ഞ് മടങ്ങി വീടിന് സമീപത്തെത്തിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ സഹ പ്രവർത്തകർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. പോസ്റ്റ് മോർട്ടത്തിനു ശേഷം മൃതദേഹം വീട്ടു വളപ്പിൽ സംസ്കരിച്ചു.  ഭാര്യ: റീന. മക്കൾ: കൃഷ്ണപ്രിയ, കൃഷ്ണൻ. മരുമകൻ: സുദീപ്.

ജീവപര്യന്തം മാത്രമല്ല, പ്രതികൾക്ക് കനത്ത പിഴയും; കെകെ രമക്ക് 7.5 ലക്ഷം രൂപ, മകന് 5 ലക്ഷവും നൽകണം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതിനിടെ ദില്ലിയിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത 25 വയസ്സുകാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതിനു പിന്നാലെ ഭാര്യ ദുഃഖം സഹിക്കാനാവാതെ ജീവനൊടുക്കി എന്നതാണ്. 24 മണിക്കൂറിനുള്ളിലാണ് യുവ ദമ്പതികളുടെ ദാരുണാന്ത്യം സംഭവിച്ചത്. ഗാസിയാബാദിലാണ് സംഭവം നടന്നത്. നവംബർ 30നാണ് അഭിഷേകും അഞ്ജലിയും വിവാഹിതരായത്. തിങ്കളാഴ്ച  മൃഗശാല സന്ദർശിക്കാൻ ഇറങ്ങിയപ്പോള്‍ അവസാന യാത്രയാണ് അതെന്ന് ഇരുവരും അറിഞ്ഞിരുന്നില്ല. മൃഗശാലയില്‍ വെച്ച് അഭിഷേകിന് നെഞ്ചുവേദന അനുഭവപ്പെട്ടു. അഞ്ജലി ഉടനെ സുഹൃത്തുക്കളെ വിളിച്ച് അഭിഷേകിനെ ആശുപത്രിയിൽ എത്തിച്ചു. ആദ്യം ഗുരു തേജ് ബഹാദൂർ ആശുപത്രിയിലേക്കും പിന്നീട് സഫ്ദർജംഗ് ആശുപത്രിയിലേക്കും കൊണ്ടുപോയി. ആശുപത്രിയില്‍ വെച്ച് അഭിഷേക് മരിച്ചു. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. ഗാസിയാബാദിലെ വൈശാലിയിലെ അപ്പാർട്ട്‌മെന്‍റിൽ രാത്രി ഒമ്പത് മണിയോടെ മൃതദേഹം എത്തിച്ചു. ഭർത്താവിന്‍റെ മരണം  ഉള്‍ക്കൊള്ളാനാവാതെ അഞ്ജലി ഏഴാം നിലയിലെ ബാൽക്കണിയിലേക്ക് ഓടി. ഗുരുതരമായി പരിക്കേറ്റ അഞ്ജലിയെ ഉടനെ വൈശാലിയിലെ മാക്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ മരണം സംഭവിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

മൃഗശാല സന്ദർശനം അവസാന യാത്രയെന്നറിഞ്ഞില്ല; അഭിഷേകിന് ഹൃദയാഘാതം, പിന്നാലെ ദുഃഖം താങ്ങാനാകാതെ അഞ്ജലിയും പോയി

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒടുവിൽ സോണ നാട്ടിലെത്തി, മകളെ അവസാനമായി കണ്ട് മാതാപിതാക്കൾ, ആശ്വസിപ്പിക്കാൻ കഴിയാതെ ബന്ധുക്കൾ
ഭീതിക്കൊടുവിൽ ആശ്വാസം! വടശ്ശേരിക്കരയെ വിറപ്പിച്ച കടുവ കെണിയിലായി; കുമ്പളത്താമണ്ണിൽ താൽക്കാലിക സമാധാനം