
കോട്ടയം: കോട്ടയം മാങ്ങാനത്ത് ഓടുന്ന ബസിൽ നിന്ന് വീട്ടമ്മ തെറിച്ചു വീണ സംഭവത്തിൽ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. അപകടമുണ്ടാക്കിയ സ്വകാര്യ ബസിന്റെ ഫിറ്റ്നസും പെർമിറ്റും കോട്ടയം ആർടിഒ റദ്ദാക്കി. പാലാ ഏറ്റുമാനൂർ റൂട്ടിൽ സർവീസ് നടത്തുന്ന പാലാക്കാട്ട് മോട്ടോഴ്സിന്റെ ബസിനെതിരെയാണ് നടപടി. ഇന്നലെ രാവിലെയാണ് ബസിൽ നിന്ന് തെറിച്ചു വീണ് മാന്നാനം സ്വദേശിനിയായ വീട്ടമ്മയ്ക്ക് പരിക്കേറ്റത്. അതേസമയം, ബസ്സിന്റെ ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെയും നടപടി ഉണ്ടായേക്കും. ആർടിഒയ്ക്ക് മുമ്പിൽ നേരിട്ട് ഹാജരായി അപകടകാരണം ബോധ്യപ്പെടുത്താൻ ഇരുവർക്കും നോട്ടീസ് നൽകിയിട്ടുണ്ട്.
പാലിയേക്കര ടോള്‍പ്ലാസയിൽ സംഘർഷം; കാർ യാത്രക്കാരനും ജീവനക്കാരും ഏറ്റുമുട്ടി
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam