ഇന്ന് ഉച്ചയ്ക്കാണ് സംഭവം. കാറിന് തടസം സൃഷ്ടിച്ച ഡ്രം എടുത്തു മാറ്റാൻ പറഞ്ഞതാണ് സംഘട്ടനത്തിൽ കലാശിച്ചത്. സംഘട്ടനത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വരികയായിരുന്നു.
തൃശ്ശൂർ: തൃശ്ശൂർ പാലിയേക്കര ടോള്‍പ്ലാസയിൽ കാർ യാത്രക്കാരനും ജീവനക്കാരും ഏറ്റുമുട്ടി. ഫാസ്റ്റാഗില്ലാതെ കാർ കടന്നുപോയതാണ് തർക്കത്തിന് കാരണം. തൃശൂർ ചുവന്ന മണ്ണ് സ്വദേശി ഷിജുവിനും ടോൾ പ്ലാസയിലെ രണ്ട് ജീവനക്കാർക്കും സംഘർഷത്തിൽ പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. കാറിന് തടസം സൃഷ്ടിച്ച ഡ്രം എടുത്തു മാറ്റാൻ പറഞ്ഞതാണ് സംഘട്ടനത്തിൽ കലാശിച്ചത്. സംഘട്ടനത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വരികയായിരുന്നു. ഡ്രം എടുത്തു മാറ്റാൻ കാർ ഡ്രൈവർ പുറത്തിറങ്ങുന്നതും സംഘർഷവും ദൃശ്യങ്ങളിൽ കാണാം.
'എന്നെ മുറിപ്പെടുത്തിയ ഉപകരണങ്ങളോട് പകയില്ലാത്തത് പോലെ സവാദിനോടും പകയില്ല'; പ്രൊഫ. ടിജെ ജോസഫ്
