അതിരപ്പിള്ളി റോഡിലെ ടൂറിസ്റ്റ് ഹോമിൽനിന്ന് എംഡിഎംഎയുമായി അഞ്ചുപേർ പിടിയിൽ

Published : Oct 18, 2026, 09:24 PM IST
athirappilly mdma

Synopsis

ഈസ്റ്റ് ചാലക്കുടി ഓംമംഗലത്ത് വീട്ടില്‍ ആദിത്യന്‍ (21), പോട്ട വാഴക്കുന്ന് സ്വദേശി ഇയ്യാനി വീട്ടില്‍ നിഖില്‍ (23), കൊടകര പറക്കാട്ടുകര സ്വദേശി മലയില്‍ തട്ടാന്‍ വീട്ടില്‍ അരവിന്ദ് (23), കൊരട്ടി കോനൂര്‍ സ്വദേശി പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ അശ്വിന്‍ (19)എന്നിവരെയാണ് ടൂറിസ്റ്റ് ഹോമിലെ മുറിയില്‍നിന്നും പിടികൂടിയത്.

തൃശ്ശൂർ: ടൂറിസ്റ്റ് ഹോമില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ എം.ഡി.എം.എയുമായി അഞ്ചുപേര്‍ അറസ്റ്റില്‍. ആനമല ജങ്ഷനില്‍ അതിരപ്പിള്ളി റോഡിലെ സ്വകാര്യ ടൂറിസ്റ്റ് ഹോമില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. വില്‍പ്പനയ്ക്കും ഉപയോഗത്തിനുമായി സൂക്ഷിച്ചിരുന്ന 4.27ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു.

ഈസ്റ്റ് ചാലക്കുടി ഓംമംഗലത്ത് വീട്ടില്‍ ആദിത്യന്‍ (21), പോട്ട വാഴക്കുന്ന് സ്വദേശി ഇയ്യാനി വീട്ടില്‍ നിഖില്‍ (23), കൊടകര പറക്കാട്ടുകര സ്വദേശി മലയില്‍ തട്ടാന്‍ വീട്ടില്‍ അരവിന്ദ് (23), കൊരട്ടി കോനൂര്‍ സ്വദേശി പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ അശ്വിന്‍ (19)എന്നിവരെയാണ് ടൂറിസ്റ്റ് ഹോമിലെ മുറിയില്‍നിന്നും പിടികൂടിയത്.ഇവര്‍ക്ക് എം.ഡി.എം.എ. നല്കിയ വെസ്റ്റ് ചാലക്കുടി സ്വദേശി പാറക്കല്‍ വീട്ടില്‍ ആല്‍ഫിന്‍ (20)നെ ഇയാളുടെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തു.

രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സംഘം കുടുങ്ങിയത്. അറസ്റ്റിലായ അരവിന്ദ് ചാലക്കുടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വീടുകയറി ആക്രമണം നടത്തിയ കേസിലും ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത കേസിലും അപകടകരമായരീതിയിൽ വാഹനമോടിച്ച കേസിലും പ്രതിയാണ്. ചാലക്കുടി രചന ബാറില്‍നിന്നും മദ്യം നല്കാത്തതിന്റെ വൈരാഗ്യത്തില്‍ ബാര്‍ ജീവനക്കാരനെ അടിച്ചുപരുക്കേല്‍പ്പിച്ച കേസിലെ പ്രതിയാണ് അശ്വിന്‍.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രഹസ്യവിവരം, സ്വകാര്യ ക്ലിനിക്കിലെ ഡോക്ടർ കഞ്ചാവുമായി പിടിയിൽ, കഞ്ചാവ് എത്തിച്ച് നൽകിയ യുവാവും പിടിയിൽ
പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തൽ, കാർത്തികപ്പള്ളിയിൽ രണ്ടു വയസ്സുകാരൻ മരിച്ചത് പോഷകാഹാര കുറവിനെ തുടർന്നെന്ന് നിഗമനം