തിരുവനന്തപുരത്ത് യുവാക്കൾക്ക് നേരെ ആക്രമണം, 5 പേർ ആശുപത്രിയിൽ; 3 പേരുടെ നില ഗുരുതരം 

Published : Dec 09, 2023, 10:53 PM ISTUpdated : Dec 10, 2023, 08:54 AM IST
 തിരുവനന്തപുരത്ത് യുവാക്കൾക്ക് നേരെ ആക്രമണം, 5 പേർ ആശുപത്രിയിൽ; 3 പേരുടെ നില ഗുരുതരം 

Synopsis

മൂന്നുപേർ അടങ്ങുന്ന സംഘമാണ് ആയുധങ്ങളുമായെത്തി ആക്രമിച്ചതെന്നാണ് വിവരം. ആക്രമണ കാരണം വ്യക്തമല്ല.

തിരുവനന്തപുരം: തിരുവനന്തപുരം കീഴാറ്റിങ്ങലിൽ യുവാക്കൾക്ക് നേരെ ആക്രമണം. ഇന്ന്  വൈകിട്ട് 4 മണിയോടെ വിളയിൽമൂലയിൽ വച്ചാണ് ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കീഴാറ്റിങ്ങൽ സ്വദേശികളായ സിജു, പ്രതീഷ്, ചിക്കു, രാജേഷ്, ബിനോസ് എന്നിവരാണ് ചികിത്സയിലുളളത്. ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്.

നിരവധി കേസിൽ പ്രതിയായ പവൻ പ്രകാശ് എന്നയാളുടെ നേതൃത്വത്തിലുളള മൂന്നുപേർ അടങ്ങുന്ന സംഘമാണ് ആയുധങ്ങളുമായെത്തി ആക്രമിച്ചതെന്നാണ് വിവരം. മുൻ വൈരാഗ്യമുണ്ടായിരുന്ന രണ്ട് പേര് കുത്തി. ഇതോടെ ഓടിക്കൂടിയ മറ്റ് മൂന്ന് പേരെയും സംഘം ആക്രമിക്കുകയായിരുന്നു. കടയ്ക്കാവൂർ പൊലീസ്  അന്വേഷണം തുടങ്ങി.  


 

PREV
Read more Articles on
click me!

Recommended Stories

എതിർദിശയിൽ വന്ന ലോറിയിലേക്ക് കാർ ഇടിച്ചു കയറി; കോഴിക്കോട് ചെറൂപ്പയിൽ രണ്ട് പേർക്ക് പരിക്ക്
റോഡരികിൽ പട്ടിക്കുട്ടികളുടെ നിർത്താതെയുള്ള കരച്ചിൽ, നോക്കിയപ്പോൾ ടാറിൽ വീപ്പയിൽ കുടുങ്ങി ജീവനു വേണ്ടി മല്ലിടുന്നു, രക്ഷിച്ച് കാസർകോട് ഫയർഫോഴ്‌സ്