വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, പൂപ്പാറ സ്വദേശിയില്‍ നിന്ന് അഞ്ചംഗ സംഘം തട്ടിയത് 28 ലക്ഷം രൂപ

By Web TeamFirst Published Jun 26, 2020, 12:16 PM IST
Highlights

വിദേശത്ത് ജോലി വാഗ്ദാനം നല്‍കി മൂന്നാര്‍ എഞ്ചിനിയറിംങ്ങ് കോളേജിലെ താല്കാലിക ജീവനക്കാരനില്‍ നിന്ന് തട്ടിയത് 28 ലക്ഷം രൂപ.
 

ഇടുക്കി: വിദേശത്ത് ജോലി വാഗ്ദാനം നല്‍കി മൂന്നാര്‍ എഞ്ചിനിയറിംങ്ങ് കോളേജിലെ താല്കാലിക ജീവനക്കാരനില്‍ നിന്ന് തട്ടിയത് 28 ലക്ഷം രൂപ. പൂപ്പാറ സ്വദേശി  എസ് ഗണേഷന്റെ പക്കല്‍ നിന്നാണ് ജോലി വാഗ്ദാനം നല്‍കി മൂന്നാര്‍ സ്വദേശികളായ ചെല്ലദുരൈ, മുത്തുപ്പാണ്ടി, രാജ്കുമാര്‍, മാട്ടുപ്പെട്ടി സ്വദേശികളായ കാളിമുത്തു, മധുര സ്വദേശി സെല്‍വന്‍ എന്നിവര്‍ പണം തട്ടിയത്. 

ഫ്രാന്‍സില്‍ ഉയര്‍ന്ന ജോലിയും ചിന്നക്കനാലിലെ ഒരു റിസോര്‍ട്ടിന്റെ പങ്കാളിത്തവും നല്‍കാമെന്നായിരുന്നു വാദ്ഗാനം. 2019 മെയ് മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ പ്രതികള്‍ ഗണേഷന്റെ പക്കല്‍ നിന്ന് പണം തട്ടിയെന്ന് കാട്ടിയാണ് ഇയാള്‍ മൂന്നാര്‍ പൊലീസിന് പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. 


 

click me!