ഇന്ത്യൻ റെയിൽവെയുടെ വരെ ശ്രദ്ധ നേടി തൃശൂര്‍ സ്വദേശിയായ ഏഴാംക്ലാസുകാരനും പേപ്പര്‍ ട്രെയിനും

Web Desk   | Asianet News
Published : Jun 26, 2020, 11:04 AM ISTUpdated : Mar 22, 2022, 07:25 PM IST
ഇന്ത്യൻ റെയിൽവെയുടെ വരെ ശ്രദ്ധ നേടി തൃശൂര്‍ സ്വദേശിയായ ഏഴാംക്ലാസുകാരനും പേപ്പര്‍ ട്രെയിനും

Synopsis

ലോക് ഡൗൺ കാലത്തെ വിരസത മാറ്റാണ് അദ്വൈത് പേപ്പറുകളെ കൂട്ടുപിടിച്ചത്. 33 പത്രത്താളുകളിൽ ഉപയോഗിച്ചാണ് മനോഹരമായ ട്രയിൻ രൂപം നിര്‍മ്മിച്ചത് . 


ചേര്‍പ്പ്: പേപ്പർ താളുകൾ കൊണ്ട് ട്രെയിൻ നിർമ്മിച്ച് ദേശീയ ശ്രദ്ധ നേടിയിരിക്കുകയാണ് തൃശൂർ ചേർപ്പ് സ്വദേശിയായ ഏഴാം ക്ലാസുകാരൻ. സിഎന്‍എന്‍ ബോയ്സ് സ്കൂളിലെ അദ്വൈത് കൃഷ്ണയുടെ വീഡിയോയാണ് ഇന്ത്യൻ റെയിൽവെയാണ് പങ്കുവച്ചിരിക്കുന്നത്. വീഡിയോ വൈറലായതിന് പിന്നാലെ അദ്വൈതിനെ തേടി അഭിനന്ദനപ്രവാഹമാണ് എത്തുന്നത്.

ലോക് ഡൗൺ കാലത്തെ വിരസത മാറ്റാണ് അദ്വൈത് പേപ്പറുകളെ കൂട്ടുപിടിച്ചത്. 33 പത്രത്താളുകളിൽ ഉപയോഗിച്ചാണ് മനോഹരമായ ട്രയിൻ രൂപം നിര്‍മ്മിച്ചത് . അച്ഛൻ എടുത്ത വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്ന് റെയിൽവേ ഉദ്യോഗസ്ഥർ കണ്ടതോടെയാണ് പേപ്പര്‍ ട്രെയിന്‍ ദേശീയ ശ്രദ്ധയിലെത്തിയത്. ഇന്ത്യൻ റെയിൽവേ ട്വിറ്ററിലൂടെ വീഡിയോ പങ്കു വയ്ക്കുകയായിരുന്നു.

മൂന്ന് ദിവസമെടുത്താണ് അദ്വൈത് സ്റ്റീം എ‍ഞ്ചിനും രണ്ട് കമ്പാര്‍ട്ട്മെന്‍റുകളും നിർമ്മിച്ചത്. ട്രെയിൻ മാത്രമല്ല, ബുള്ളറ്റും, കാറും, ഉന്തുവണ്ടികളുമായി നിരവധി നിർമ്മിതികളാണ് ചേര്‍പ്പിലെ വീട്ടിലുള്ളത്. ശിൽപിയായ അച്ഛൻ മണികണ്ഠനാണ് വഴികാട്ടി. അദ്വൈതിനെക്കുറിച്ചുള്ള വീഡിയോക്ക് നല്ല പിന്തുണയാണ് ട്വിറ്ററിൽ. പേപ്പർ ശിൽപ്പങ്ങളിൽ ഇനിയും കൂടുതൽ പരീക്ഷണങ്ങൾ നടത്താനാണ് അദ്വൈതിന്റെ തീരുമാനം.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പുല്ലുമേട് കാനനപാതയിൽ കര്‍ശന നിയന്ത്രണം; സ്പോട്ട് ബുക്കിംഗ് ദിവസം 1,000 പേർക്ക് മാത്രം
'വാട്ട് എ ബ്യൂട്ടിഫുൾ സോങ്'; പോറ്റിയെ കേറ്റിയേ പാട്ട് ഏറ്റെടുത്ത് കോൺഗ്രസ് ദേശീയ നേതാക്കളും; ഇന്ദിരാ ഭവനിൽ പോറ്റിപ്പാട്ട് പാടി ഖേര