
കൊച്ചി: എറണാകുളം വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ലൂർദ് ആശുപത്രിക്ക് സമീപം ഗ്രീൻ ഗാർഡനിലാണ് സംഭവം രണ്ട് സ്ത്രീകളും മൂന്ന് കുട്ടികളുമാണ് മരിച്ചത്. തിരുവനന്തപുരം സ്വദേശികളായ ഇവര്‍ വടുതലയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിന് സമീപത്തുനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
വിളപ്പിൽശാല കാരോട് കനക വിഹാറിൽ ശ്രീകുമാരി, മകൾ അശ്വതി എസ് നായർ, കാർണിവൻ (14) കീർത്തവൻ (4) രണ്ട് വയസുള്ള പെൺകുട്ടി എന്നിവരാണ് മരിച്ചത്. രണ്ട് മാസം മുമ്പാണ് ഇവര്‍ വടുതലയിൽ വാടകയ്ക്ക് താമസിക്കാൻ തുടങ്ങിയത്. ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയ്ക്കാണ് ഇവര്‍ എറണാകുളത്ത് എത്തിയത്. 2025 ഫെബ്രുവരി മുതൽ വിളപ്പിൽശാല കാരോടുള്ള വീട് മറ്റൊരാൾക്ക് വാടകയ്ക്ക് നൽകിയ ശേഷമാണ് ഇവർ എറണാകുളത്തേക്ക് പോയിരുന്നത്.
വടുതലയിലെ കൂട്ട ആത്മഹത്യയ്ക്ക് പിന്നിൽ ഭർത്താവിന്‍റെ കുടുംബമെന്ന് ആരോപണം. ഭർത്താവിന്‍റെ കുടുംബത്തിന്‍റെ കുറ്റപ്പെടുത്തലാണ് ആത്മഹത്യക്ക് കാരണമെന്ന് കുറിപ്പ്. അശ്വതിയുടെ ഭർത്താവും നേരത്തെ ആത്മഹത്യ ചെയ്തിരുന്നു. ഇക്കാര്യങ്ങൾ പരിശോധിച്ചു വരികയാണെന്ന് സെൻട്രൽ എസിപി സി പ്രേമാനന്ദകൃഷ്ണൻ അറിയിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam