ഗണേഷ് കുമാറിനോട് ക്ഷമിച്ചു, ഉമ്മൻ ചാണ്ടി ആരോപണങ്ങളിൽ മാനസികമായി ബുദ്ധിമുട്ടി, മരണം സന്തോഷത്തോടെയെന്ന് മകൾ മറിയ ഉമ്മൻ

Published : Mar 21, 2026, 12:31 AM IST
mariya oommen

Synopsis

വീകമായി ജീവിക്കുന്നയാളായ അമ്മ എല്ലാവരോടും ക്ഷമിക്കും . ഞങ്ങളെയും ക്ഷമിക്കാൻ തന്നെയാണ് പഠിപ്പിച്ചത്. പക്ഷേ കേരളത്തിലെ ജനങ്ങൾ എല്ലാം കാണുന്നുണ്ട്

പത്തനാപുരം: കെ.ബി ഗണേഷ് കുമാറിനോട് ക്ഷമിച്ചെന്നാണ് ഉമ്മൻ ചാണ്ടിയുടെ ഭാര്യയുടെ പ്രതികരണമെന്ന് മകൾ മറിയ ഉമ്മൻ. അപ്പ ഒരുപാട് ആരോപണങ്ങൾ നേരിട്ടു. മാനസികമായി ബുദ്ധിമുട്ടിയിരുന്നു. ദൈവീകമായി ജീവിക്കുന്നയാളായ അമ്മ എല്ലാവരോടും ക്ഷമിക്കും . ഞങ്ങളെയും ക്ഷമിക്കാൻ തന്നെയാണ് പഠിപ്പിച്ചത്. പക്ഷേ കേരളത്തിലെ ജനങ്ങൾ എല്ലാം കാണുന്നുണ്ട്. പത്തനാപുരത്തെ ജനങ്ങൾ കാണുന്നുണ്ട്. പത്തനാപുരത്ത് യുഡിഎഫ് ജയിക്കും. പത്തനാപുരത്ത് ജ്യോതികുമാർ ചാമക്കാലയുടെ പ്രചരണത്തിന് എത്തിയതായിരുന്നു മറിയ ഉമ്മൻ. 

എത്ര വലിയ വിഷമവും ഹൃദയത്തിൽ ഒതുക്കുന്നയാളായിരുന്നു അപ്പ. ചികിത്സയുടെ അവസാന ഒരു വർഷം മുഴുവൻ കൂടെ ഉണ്ടായിരുന്നയാളാണ് താൻ. അവസാനത്തെ കുറച്ച് മാസം അപ്പയ്ക്ക് സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. ഒരു ദിവസം രാവിലെ പത്രവാർത്തയിലെ രണ്ട് വരി വിരൽ വെച്ച് വരച്ചു കാണിച്ചു. സിബിഐ കുറ്റവിമുക്തനാക്കിയെന്ന റിപ്പോർട്ടായിരുന്നു അത്. ആ സന്തോഷത്തോടെയാണ് അപ്പ മരിച്ചത് എല്ലാം ജനങ്ങൾ മനസിലാക്കുമെന്നും മറിയ ഉമ്മൻ പ്രതികരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കസ്റ്റംസിനെ കബളിപ്പിക്കാൻ കൊല്ലം സ്വദേശിയായ ഡോക്ടറുടെ റിക്വസ്റ്റ്, കണ്ണൂർ സ്വദേശിയായ ഡോക്ടർ പിടിയിലായത് കോടിയുടെ കഞ്ചാവുമായി
ഗർഭപാത്രം മുതൽ എല്ലാ ഭാഗങ്ങളിലും അണുബാധ, കാരണമായത് അശാസ്ത്രീയ ചികിത്സ, മുഹ്സിനയുടെ മരണ കാരണം പ്രസവശേഷമുള്ള പരിചരണമില്ലായ്മ