ചേര്‍ത്തലയില്‍ തെരുവ് നായയുടെ ആക്രമണം; അഞ്ചുപേർക്ക് കടിയേറ്റു

Published : May 16, 2020, 04:35 PM IST
ചേര്‍ത്തലയില്‍ തെരുവ് നായയുടെ ആക്രമണം; അഞ്ചുപേർക്ക് കടിയേറ്റു

Synopsis

വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു തെരുവ് നായയുടെ അക്രമണം നടന്നത്.

ചേർത്തല: ആലപ്പുഴയില്‍ കടക്കരപ്പള്ളിയിൽ തെരുവു നായയുടെ അക്രമത്തിൽ അഞ്ചുപേർക്കു പരിക്കേറ്റു. പരിക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളേജിലും, ചേർത്തല താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു. നായയുടെ ആക്രമണത്തില്‍ ഏഴാം വാർഡ് കട്ടത്തറ സ്വദേശി വേണു (47)വിന്റെ കൈകളിലെ ഞരമ്പിന് പരിക്കേറ്റു.

വെള്ളിയാഴ്ച വൈകിട്ട് ആറ് മണിയോടെയായിരുന്നു അക്രമണം നടന്നത്. ഗ്രാമ പഞ്ചായത്ത് ഏഴ്, ഒമ്പത് വാർഡുകളിലുള്ളവർക്കാണ് കടിയേറ്റത്. കടിച്ച പട്ടിയെ കണ്ടെത്താൻ ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല.

PREV
click me!

Recommended Stories

രണ്ടു വയസുകാരിയെ കാണാതായെന്ന മുത്തശ്ശിയുടെ പരാതി, അന്വേഷണത്തിൽ തെളിഞ്ഞത് ഞെട്ടിക്കുന്ന കൊലപാതകം
പൂരം കഴിഞ്ഞതിന് പിന്നാലെ കുന്നംകുളം കിഴൂർ ദേവി ക്ഷേത്രത്തിൽ മോഷണം; ദേവി വിഗ്രഹം കവർന്നു