കളിസ്ഥലമൊരുക്കാൻ കുട്ടികള്‍ മൈതാനം കിളച്ചു, തൂമ്പ തട്ടിയത് പിവിസി പൈപ്പിൽ; അകത്ത് 5 വടിവാൾ; പൊലീസ് അന്വേഷണം

Published : Jan 23, 2025, 03:00 PM IST
കളിസ്ഥലമൊരുക്കാൻ കുട്ടികള്‍ മൈതാനം കിളച്ചു, തൂമ്പ തട്ടിയത് പിവിസി പൈപ്പിൽ; അകത്ത് 5 വടിവാൾ; പൊലീസ് അന്വേഷണം

Synopsis

മലപ്പുറം മമ്പാട് കാട്ടുപൊയിലിൽ ആൾ ഒഴിഞ്ഞ സ്ഥലത്തു നിന്നും കഴിച്ചിട്ട നിലയിൽ അഞ്ച് വടിവാളുകൾ കണ്ടെടുത്തു. പിവിസി പൈപ്പിൽ സൂക്ഷിച്ച നിലയിലാണ് വടിവാളുകൾ കണ്ടെത്തിയത്. 

മലപ്പുറം: മലപ്പുറം മമ്പാട് കാട്ടുപൊയിലിൽ ആൾ ഒഴിഞ്ഞ സ്ഥലത്തു നിന്നും കഴിച്ചിട്ട നിലയിൽ അഞ്ച് വടിവാളുകൾ കണ്ടെടുത്തു. പിവിസി പൈപ്പിൽ സൂക്ഷിച്ച നിലയിലാണ് വടിവാളുകൾ കണ്ടെത്തിയത്. വടിവാളുകൾ തുരുമ്പ് എടുത്ത നിലയിലാണ്. 4 വർഷമെങ്കിലും പഴക്കമുള്ള വടിവാളുകളാണെന്ന് പോലീസ് അറിയിച്ച. 58 സെന്റിമീറ്റർ വരെ നീളമുള്ള വടിവാളുകളാണ് ഇത്. കുട്ടികൾ കളിക്കാൻ മൈതാനം ഉണ്ടാക്കാൻ തൂമ്പ കൊണ്ട് കിളക്കുമ്പോൾ പിവിസി പൈപ്പിൽ തട്ടുകയായിരുന്നു.

ഇത് തുറന്ന് നോക്കിയപ്പോഴാണ് വടിവാൾ കണ്ടെത്. പോലീസ് സ്ഥലത്ത് എത്തി വടിവാളുകൾ കസ്റ്റഡിയിൽ എടുത്തു. നിലമ്പൂർ പോലീസ് കേസും എടുത്തിട്ടുണ്ട്. ഫോറൻസിക് വിഭാഗം, വിരലടയാള വിദഗ്ധർ, ബോംബ് സ്ക്വാഡ് എന്നിവർ പരിശോധന നടത്തി. പോലീസ് സ്ഥലത്ത് എത്തി തെളിവെടുപ്പ് നടത്തി.

PREV
click me!

Recommended Stories

പ്രചരണത്തിനിടെ സ്ഥാനാർത്ഥി വാഹനാപകടത്തിൽ മരിച്ചു, വിഴിഞ്ഞം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു
അതിരപ്പള്ളിയിലെ റിസോർട്ട് ജീവനക്കാരൻ, റോഡിൽ നിന്നും ഒരു വീട്ടിലേക്ക് കയറിയ ആളെ കണ്ട് ഞെട്ടി, 16 അടി നീളമുള്ള രാജ വെമ്പാല!