വീടിനുമുമ്പിൽ സൈക്കിളിൽ ടിപ്പറിടിച്ച് അഞ്ച് വയസ്സുകാരൻ മരിച്ചു

By Web TeamFirst Published Feb 23, 2021, 1:15 PM IST
Highlights

വീടിനുസമീപത്തെ റോഡിൽ ശിഹാബ് ഓടിച്ച സൈക്കിളിൽ ടിപ്പർലോറി ഇടിക്കുകയായിരു

കോഴിക്കോട്: നാദാപുരത്ത് വീടിനു സമീപത്തെ റോഡിൽ സൈക്കിൾ ഓടിച്ച് കളിക്കുകയായിരുന്ന കുട്ടി ടിപ്പറിച്ച് മരിച്ചു. വരിക്കോളി കുറ്റിയിൽ പള്ളിക്ക് സമീപം മാക്കണ്ടി റഫീഖിൻെറയും ആയിഷയുടെയും മകൻ  മുഹമ്മദ്ശിഹാബ് (5) ആണ് മരിച്ചത്. എൽകെജി വിദ്യാ‍ർത്ഥിയാണ്. വീടിനുസമീപത്തെ റോഡിൽ ശിഹാബ് ഓടിച്ച സൈക്കിളിൽ ടിപ്പർലോറി ഇടിക്കുകയായിരുന്നു. സഹോദരങ്ങൾ: ഷിയാസ്, ഹൈറുന്നിസ, മുഹമ്മദ്.


 

click me!