വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ എൽ കെ ജി വിദ്യാർത്ഥിനി കിണറ്റിൽ വീണ് മരിച്ചു

Web Desk   | stockphoto
Published : Feb 09, 2020, 12:19 PM IST
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ എൽ കെ ജി വിദ്യാർത്ഥിനി കിണറ്റിൽ വീണ് മരിച്ചു

Synopsis

വീടിന് സമീപം കളിക്കുന്നതിനിടയിൽ  കിണറ്റിൽ അബദ്ധത്തിൽ വീഴുകയായിരുന്നു. 

കോഴിക്കോട്: ഫറോക്കിൽ എൽ കെ ജി വിദ്യാർത്ഥിനി  കിണറ്റിൽ വീണു മരിച്ചു. നല്ലളം കുന്നുമ്മൽ കിഴ് വനപറമ്പിൽ താമസിക്കുന്ന ചെറിയ പുത്തലത്ത് സി പി അഫ്സൽ -നബീല ദമ്പതികളുടെ മകൾ  ഫാത്തിമ ഫഹ്മ(അഞ്ച് ) ആണ് മരിച്ചത്. റഹിമാൻ ബസാർ അൽ ഫത്താഹ് ഖുർആൻ സ്കൂളിലെ എൽ കെ ജി വിദ്യാർത്ഥിനിയാണ്. 

വീടിന് സമീപം കളിക്കുന്നതിനിടയിൽ  കിണറ്റിൽ അബദ്ധത്തിൽ വീഴുകയായിരുന്നു. മീഞ്ചന്തയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം കുട്ടിയെ പുറത്തെടുത്ത്  ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. സഹോദരങ്ങൾ : മുഹമ്മദ് അബൂബക്കർ , അഹമ്മദ് സഈദ്, മുഹമ്മദ് ഹുബാബ്.  മൃതദേഹം മെഡിക്കല്‍ കോളേജ് മോർച്ചറിയിലേക്ക് മാറ്റി ഖബറടക്കം ഇന്ന് ഉച്ചയോടെ  നല്ലളം ഖബർസ്ഥാൻ പഴയ ജുമുഅത്ത് പള്ളിയിൽ നടക്കും
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

3 ദിവസത്തെ ആശങ്കകൾക്ക് അവസാനം, കാൽപ്പാടുകൾ പരിശോധിച്ച് ഉറപ്പു വരുത്തി വനംവകുപ്പ്; കണിയാമ്പറ്റയിലെ കടുവ കാട് കയറി
വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടയിൽ ഷോക്കേറ്റ് കെഎസ്ഇബി താത്കാലിക ജീവനക്കാരന് ദാരുണാന്ത്യം