
കൊല്ലം: കൊല്ലം പത്തനാപുരം ചിതൽ വെട്ടിയിൽ ജനങ്ങളെ ഭീതിയിലാഴ്ത്തിയ പുലി വനം വകുപ്പിന്റെ കെണിയിൽ വീണു. 5 വയസുള്ള പെൺപുലിയാണ് കൂട്ടിൽ അകപ്പെട്ടത്. പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം. രണ്ട് മാസമായി ചിതൽവെട്ടി എസ്റ്റേറ്റും പരിസര പ്രദേശങ്ങളും പുലി ഭീതിയിലാണ്. കൂട്ടിൽ കുടുങ്ങിയ പുലിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് പരിശോധിച്ച് ഉറപ്പുവരുത്തി. തുടർന്ന് റാന്നി ഫോറസ്റ്റ് ഡിവിഷനിൽപ്പെട്ട കക്കി വനമേഖലയിലേക്ക് കൊണ്ടുപോയി. പുലിയെ ഉൾവനത്തിൽ തുറന്നുവിടും.