
തൊടുപുഴ: തൊടുപുഴയില്‍ നിന്നും ജെസിബി മോഷ്ടിച്ച് തമിഴ്നാട്ടിലേക്ക് കടത്താൻ ശ്രമിച്ച അഞ്ചംഗ സംഘം പിടിയില്‍. ഉടമയുടെ പരാതിയില്‍ വാളയാറില്‍ നിന്നാണ് മുട്ടം പൊലീസ് ജെസിബിയും പ്രതികളെയും കസ്റ്റഡിയിലെടുത്തത്. കോയമ്പത്തൂരിലെത്തിച്ച് പോളിച്ചു വില്‍ക്കുന്നവർക്ക് നല്‍കുകയായിരുന്ന ലക്ഷ്യമെന്ന് പ്രതികള്‍ മൊഴി നല്‍കി. പിടിയിലായ ആലപ്പുഴ സ്വദേശിയ മൻസൂര്റും തോടുപുഴക്കാരനായ അമലും വര്‍ഷങ്ങളായി ഇതേ ജെസിബിയില്‍ ജോലി ചെയ്തവരാണ്. ഇവരാണ് കൃത്യം ആസൂത്രണം ചെയ്തത്.
രാത്രിയില്‍ നമ്പര്‍ മാറ്റി ഓടിച്ചുകോണ്ടുപോവുകായിരുന്നു. കോയമ്പത്തൂരിൽ എത്തിച്ച് പാർട്സുകൾ ആക്കുന്ന സംഘത്തിന് വിൽക്കുകയായിരുന്നു ലക്ഷ്യം. മോഷണം അറിഞ്ഞ പൊലീസ് അതിർത്തി കടക്കും മുൻപേ പ്രതികളെ പൊക്കി. ഓടിച്ചുകോണ്ടുപോകന്നതിനിടെ ജെസിബിയുടെ ടയര്‍ പഞ്ചറായതാണ് പ്രതികള്‍ക്ക് വിനയായത്. മൻസൂറിനും അമലിനും പുറമെ മറ്റുപ്രതികളായ പത്തനംതിട്ട സ്വദേശി ഷമീർ, തൊടുപുഴ സ്വദേശികളായ ശരത്, സനു മോൻ എന്നിവരും പിടിയിലായി.
രണ്ടുപേർക്ക് ഇരിക്കാവുന്ന ജെസിബിയുടെ ഇടുങ്ങിയ ക്യാബിനിലായിരുന്നു അഞ്ചുപേരുടെയും യാത്ര. പ്രതികളുടെ ആദ്യ മോഷണമാണ് ഇതെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam