ഫ്ലാഷ് മോബ്, തിരുവാതിര, പിഷാരടിയുടെ തകര്‍പ്പന്‍ പ്രസംഗവും; മഹിളാ ന്യായ് കണ്‍വെന്‍ഷന്‍ ആലപ്പുഴയിൽ ആഘോഷമായി

Published : Apr 07, 2024, 08:14 PM IST
ഫ്ലാഷ് മോബ്, തിരുവാതിര, പിഷാരടിയുടെ തകര്‍പ്പന്‍ പ്രസംഗവും; മഹിളാ ന്യായ് കണ്‍വെന്‍ഷന്‍ ആലപ്പുഴയിൽ ആഘോഷമായി

Synopsis

കെ സി വേണുഗോപാൽ എത്തിയത് സിനിമാ താരം രമേശ് പിഷാരടിക്കൊപ്പമായിരുന്നു

ആലപ്പുഴ: സ്ത്രീ വോട്ടര്‍മാരുടെ പിന്തുണ തേടി ആലപ്പുഴയില്‍ യു ഡി എഫ് മഹിളാ ന്യായ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ഫ്ലാഷ് മോബും തിരുവാതിരയും രമേഷ് പിഷാരിയുടെ തകര്‍പ്പന്‍ പ്രസംഗവും എല്ലാം ഒത്തുചേര്‍ന്നപ്പോള്‍ ഉത്സവാന്തരീക്ഷത്തിലാണ്  കണ്‍വെന്‍ഷൻ നടന്നത്. ആലപ്പുഴയിലെ അഞ്ജലി ഓഡിറ്റോറിയമായിരുന്നു വേദി. കെ സി വേണുഗോപാൽ എത്തിയത് സിനിമാ താരം രമേശ് പിഷാരടിക്കൊപ്പമായിരുന്നു. പുഷ്പ വൃഷ്ടി നടത്തി പ്രവർത്തകർ സ്വീകരിച്ചു. പിന്നാലെ ഫ്ലാഷ് മോബും തിരുവാതിരയും പരിപാടിക്ക് അലങ്കാരമായി.

37 കല്യാണം, 571 ചോറൂണ്; അവധിക്കാലത്തെ ആദ്യ ഞായറാഴ്ച ഗുരുവായൂരിലെ വരുമാനം അമ്പരപ്പിക്കും, ഉച്ചവരെ മുക്കാൽ കോടി!

ഷാനിമോൾ ഉസ്മാനും ജെബി മേത്തറും അടക്കം യു ഡി എഫിലെ വനിതാ നേതാക്കളെല്ലാം വേദിയിലെത്തി. മണ്ഡത്തിലുടനീളമുള്ള പ്രവര്‍ത്തകരും എത്തിച്ചേര്‍ന്നതോടെ ഹാളിൽ ഉത്സവാഘോഷമായിരുന്നു. പതിവ് പോലെ സദസ്സിനെ കൈയിലെടുത്തായിരുന്നു രമേശ് പിഷാരടിയുടെ പ്രസംഗം.

അക്കൗണ്ട് മരവിപ്പിക്കൽ ദുരൂഹം, പാർട്ടിയെ വേട്ടയാടാനുള്ള ശ്രമം; ജനങ്ങൾ ബിജെപിക്ക് മറുപടി നൽകുമെന്നും യെച്ചൂരി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്