സി-വിജില്‍ വഴി പരാതി പ്രളയം; ജില്ലയില്‍ ഒരാഴ്ചയ്ക്കിടെ പരിഹരിച്ചത് 11,000-ലേറെപെരുമാറ്റച്ചട്ട ലംഘനങ്ങള്‍..!

Published : Apr 03, 2026, 09:13 PM IST
kerala election

Synopsis

നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മലപ്പുറം ജില്ലയിൽ സി-വിജിൽ ആപ്പ് വഴി 11,654 പെരുമാറ്റച്ചട്ട ലംഘന പരാതികൾ ലഭിച്ചു. ഇതിൽ ഭൂരിഭാഗവും അനധികൃത പോസ്റ്ററുകളും ബാനറുകളും സംബന്ധിച്ചായിരുന്നു. ലഭിച്ച പരാതികളിൽ 11,623 എണ്ണത്തിലും തിരഞ്ഞെടുപ്പ് വിഭാഗം ഉടനടി നടപടി സ്വീകരിച്ചു.

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സി-വിജില്‍ ആപ്പ് വഴി മലപ്പുറം ജില്ലയില്‍ പരാതികളുടെ പ്രളയം. മാര്‍ച്ച് 25 മുതല്‍ 31 വരെയുള്ള ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ 11,654 പരാതികളാണ് ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിന് ലഭിച്ചത്. ഇതില്‍ 11,623 പരാതികളിലും ഉടനടി നടപടി സ്വീകരിച്ച് പരിഹാരം കണ്ടു എന്നത് ശ്രദ്ധേയമാണ്.

പൊതുസ്ഥലങ്ങളില്‍ അനധികൃതമായി പോസ്റ്ററുകളും ബാനറുകളും സ്ഥാപിച്ചതുമായി ബന്ധപ്പെട്ടാണ് ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചിട്ടുള്ളത്.ജില്ലയില്‍ ഏറ്റവും കൂടുതല്‍ പരാതികള്‍ റിപ്പോര്‍ട്ട് ചെയ്തത് കോട്ടക്കല്‍ മണ്ഡലത്തിലാണ് (1,284 എണ്ണം). വേങ്ങര (1,239), തവനൂര്‍ (1,144), മലപ്പുറം (1,146), തിരൂര്‍ (1,123) എന്നീ മണ്ഡലങ്ങളിലും പരാതികള്‍ കൂടുതലായി ലഭിച്ചു.

അതേസമയം, ഏറ്റവും കുറവ് പരാതികള്‍ റിപ്പോര്‍ട്ട് ചെയ്തത് കൊണ്ടോട്ടി മണ്ഡലത്തിലാണ് (247 എണ്ണം). ലഭിക്കുന്ന പരാതികളില്‍ ശരാശരി 40 മിനിറ്റിനുള്ളില്‍ തന്നെ അധികൃതര്‍ നടപടി സ്വീകരിക്കുന്നുണ്ട്. പരാതികള്‍ കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചാലുടന്‍ ബന്ധപ്പെട്ട സ്‌ക്വാഡുകള്‍ക്ക് കൈമാറുകയും പരമാവധി 100 മിനിറ്റിനുള്ളില്‍ പരിഹാരം കാണുകയും ചെയ്യുന്ന രീതിയിലാണ് ആപ്പിന്റെ പ്രവര്‍ത്തനം.

പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് ഇനിയും സി-വിജില്‍ ആപ്പ് വഴിയോ, 1950 എന്ന സംസ്ഥാനതല ടോള്‍ഫ്രീ നമ്പറിലോ പരാതിപ്പെടാം. കൂടാതെ മലപ്പുറം ജില്ലാ കണ്‍ട്രോള്‍ റൂമിലെ 0483-2735400 എന്ന നമ്പറിലും വിവരങ്ങള്‍ അറിയിക്കാവുന്നതാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ആനന്ദ് അംബാനി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദര്‍ശനം നടത്തി; പൊന്നുംകുടവും മൂന്ന് കോടിയുടെ ചെക്കും നൽകി, 12 കോടിയുടെ പദ്ധതിയും ഏറ്റെടുത്തു
അവധിക്കാലത്ത് മൂന്നാറും ഊട്ടിയും അടക്കം കറങ്ങി വരാം, കുറഞ്ഞ ചെലവിൽ, കെഎസ്ആര്‍ടിസി മലപ്പുറത്തുനിന്ന് മാത്രം നടത്തുന്നത് 25 യാത്രകൾ