
ആലപ്പുഴ: പ്രളയത്തില്‍ വള്ളം നഷ്ടപ്പെട്ട ആലപ്പുഴയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് അയാംഫോര്‍ ആലപ്പി വക ഫൈബര്‍ വള്ളങ്ങള്‍. ആലപ്പുഴയിലെ വള്ളം തകര്‍ന്ന 423 മത്സ്യത്തൊഴിലാളികള്‍ക്കാണ് ആലപ്പുഴ സബ്കലക്ടര്‍ വിആര്‍ കൃഷ്ണ തേജ ഐഎ എസ്സിന്‍റെ നേതൃത്വത്തില്‍ രൂപീകരിച്ച അയാംഫോര്‍ ആലപ്പി സൗജന്യമായി വള്ളങ്ങള്‍ നല്‍കുന്നത്. 20 വള്ളങ്ങള്‍ ഫിഷറീസ് മന്ത്രി മല്‍സ്യത്തൊഴിലാളികള്‍ക്ക് കൈമാറി.
പ്രളയം കുട്ടനാടിനെയും ആലപ്പുഴയുടെ മറ്റ് പ്രദേശങ്ങളെയും വിഴുങ്ങിയപ്പോള്‍ എല്ലാവര്‍ക്കും വീട് വിട്ട് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഓടേണ്ടി വന്നു. ജില്ലയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് അവരുടെ വള്ളവും വലയും സൂക്ഷിച്ച് വെക്കാന്‍ ആയില്ല. മിക്കവരുടെയും വള്ളങ്ങള്‍ തകര്‍ന്നു, ചിലവരുടേതെല്ലാം ഒലിച്ചുപോയി. പത്തുമാസത്തിലേറെയായി ഇവരുടെ ഉപജീവനം തന്നെ നിലച്ചിട്ട്. ഇതിനിടയിലാണ് പ്രളയ പുനരധിവാസത്തിന് ആലപ്പുഴയില്‍ രൂപീകരിച്ച അയാം ഫോര്‍ ആലപ്പി മല്‍സ്യത്തൊളിലാളികള്‍ക്ക് വലിയ സഹായമായി എത്തിയത്.
കണക്കെടുത്തപ്പോള്‍ 423 വള്ളങ്ങളാണ് പ്രളയത്തെത്തുടര്‍ന്ന് നശിച്ചതെന്ന് കണ്ടെത്തി. ആലപ്പുഴ സബ് കല്കടര്‍ വിആര്‍ കൃഷ്ണ തേജ ഐഎഎസ് സ്പോണ്‍സര്‍മാരെ കണ്ടെത്തി 200 പേര്‍ക്കുള്ള വള്ളം ഉറപ്പിച്ചുകഴിഞ്ഞു. അതില്‍ അഭയ ഫൗണ്ടേഷന്‍ നല്‍കിയ 20 വള്ളങ്ങള്‍ രാവിലെ മന്ത്രിമാരായ തോമസ്ഐസക്കും മേഴ്സിക്കുട്ടിയമ്മയും ചേര്‍ന്ന് മല്‍സ്യത്തൊഴിലാളികള്‍ക്ക് കൈമാറി.
ജീവിതം തന്നെ വഴിമുട്ടിയ സാഹചര്യത്തിലാണ് ഇങ്ങനെയൊരു സഹായമെന്ന് കുട്ടനാട്ടിലെ മല്‍സ്യത്തൊഴിലാളികള്‍ പറഞ്ഞു. വള്ളം തകര്‍ന്ന മുഴുവന്‍ മല്‍സ്യത്തൊഴിലാളികള്‍ക്കും ഇതുപോലുള്ള ഫൈബര്‍ വള്ളങ്ങള്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് വിആര്‍ കൃഷ്ണ തേജ ഐഎഎസ് പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam