പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട ശകുന്തളയ്ക്ക് ലയണ്‍സ് ക്ലബിന്‍റെ വീടൊരുങ്ങുന്നു

Published : May 31, 2019, 06:49 PM IST
പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട ശകുന്തളയ്ക്ക് ലയണ്‍സ് ക്ലബിന്‍റെ വീടൊരുങ്ങുന്നു

Synopsis

പ്രളയത്തെ തുടര്‍ന്ന് ശകുന്തളയുടെ കൂമ്പന്‍പ്പാറയിലെ വീടും സ്ഥലവും ഒലിച്ചുപോയിരുന്നു. തുടര്‍ന്ന് അന്തിയുറങ്ങുവാന്‍ ഇടമില്ലാതിരുന്ന രോഗബാധിതയായ ഇവര്‍ക്കായി ക്ലബ് അംഗങ്ങള്‍ ഒത്തുചേരുകയായിരുന്നു. 

ഇടുക്കി: പ്രളയത്തെ തുടര്‍ന്ന് വീടും സ്ഥലവും നഷ്ട്ടപ്പെട്ട വിധവയായ വീട്ടമ്മക്ക് കാരുണ്യത്തിന്‍റെ സ്നേഹഭവനം ഒരുക്കി നല്‍കുകയാണ് രാജകുമാരി ലയണ്‍സ് ക്ലബ്. പ്രളയത്തെ തുടര്‍ന്ന് വീടും സ്ഥലവും നഷ്ട്ടപ്പെട്ട കുംഭപ്പാറ വാഴെകുടിയില്‍ ശകുന്തളക്കാണ് സ്ഥലം കണ്ടെത്തി ലയണ്‍സ് ക്ലബ് വീട് നിര്‍മ്മിച്ച് നല്‍കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയായ വീടിന്‍റെ താക്കോല്‍ നാളെ കൈമാറും. 

പ്രളയത്തെ തുടര്‍ന്ന് ശകുന്തളയുടെ കൂമ്പന്‍പ്പാറയിലെ വീടും സ്ഥലവും ഒലിച്ചുപോയിരുന്നു. തുടര്‍ന്ന് അന്തിയുറങ്ങുവാന്‍ ഇടമില്ലാതിരുന്ന രോഗബാധിതയായ ഇവര്‍ക്കായി ക്ലബ് അംഗങ്ങള്‍ ഒത്തുചേരുകയായിരുന്നു. 5 സെന്‍റ് ഭൂമിവാങ്ങിയാണ് വീട് നിര്‍മ്മിക്കുന്നത്. ലയന്‍സ് ക്ലബ് ജില്ലാ ഗവര്‍ണര്‍ വാമനകുമാറാണ് താക്കോല്‍ കൈമാറുന്നത്. രാജക്കാട് രാജകുമാരി മേഖലയില്‍ ആറോളം വീടുകളാണ് ക്ലബ് നിര്‍മ്മിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പട്രോളിങ്ങിലായിരുന്നു മാള സിഐ സജിനും സംഘവും, ആ കാഴ്ച കണ്ടപ്പോൾ വിട്ടുപോകാൻ തോന്നിയില്ല, കയറിൽ കുരുങ്ങി അവശനായ പശുവിന് രക്ഷ
ഇതോ 'രണ്ടറ്റം കൂട്ടിമുട്ടിക്കൽ', കോഴിക്കോട്ട് പ്രൈവറ്റ് ബസിന്റെ അഭ്യാസം യാത്രക്കാരുടെ ജീവൻ പോലും വകവയ്ക്കാതെ, ബസ് കൊണ്ട് തമ്മിലിടി ദൃശ്യങ്ങൾ