ഇന്ത്യയിൽ വാരണാസിക്കും മുംബൈക്കും ശേഷം ഇതാദ്യമെന്ന് തിരുവനന്തപുരം നഗരസഭ; അനാവശ്യ കേബിളുകള്‍ നീക്കം ചെയ്യും, ഉദ്ഘാടനം 12ന്

Published : Oct 10, 2026, 06:14 PM IST
vv rajesh

Synopsis

തിരുവനന്തപുരം നഗരസഭാ പരിധിയിലെ അപകടകരമായ ഓവർഹെഡ് കേബിളുകൾ നീക്കം ചെയ്യാൻ പദ്ധതി തയ്യാറാക്കി. ടാഗ് ചെയ്യാത്ത കേബിളുകൾ മുറിച്ചു മാറ്റുകയും ബാക്കിയുള്ളവ ക്ലിപ്പ് ചെയ്യുകയും ചെയ്യുന്ന പദ്ധതി ആദ്യഘട്ടത്തിൽ അഞ്ച് വാർഡുകളിൽ നടപ്പിലാക്കും. ഒക്ടോബർ 12ന് പാളയത്ത് മേയർ വി. വി. രാജേഷ് ഇതിന്റെ ഉദ്ഘാടനം നിർവഹിക്കും.

തിരുവനന്തപുരം: നഗരസഭാ പരിധിയില്‍ അനാവശ്യമായി സ്ഥാപിച്ചിട്ടുള്ളതും അശാസ്ത്രീയമായി പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നതുമായ ഓവർഹെഡ് കേബിളുകളും ടെലിഫോൺ/ഇന്റർനെറ്റ് വയറുകളും നീക്കം ചെയ്യാൻ നഗരസഭ പദ്ധതി തയ്യാറാക്കി. ഇന്ത്യയിൽ വാരണാസി, മുംബൈ നഗരങ്ങളിൽ മാത്രമാണ് വിജയകരമായി ഇത് നടപ്പിലാക്കിയതെന്ന് നഗരസഭ വ്യക്തമാക്കി. ഇത്തരത്തിലുള്ള കേബിളുകള്‍ നീക്കം ചെയ്യുന്നതിന് നഗരസഭാ കൗണ്‍സില്‍ അംഗീകരിച്ച പ്രമേയത്തിലൂടെ നേരത്തെ ആവശ്യപ്പെട്ടിരുന്നു. നിരവധി അപകടങ്ങള്‍ക്കും ജീവഹാനിക്കു പോലും കാരണമായിട്ടുള്ള കേബിളുകള്‍ നീക്കം ചെയ്യാത്ത പക്ഷം നഗരസഭ നേരിട്ട് നീക്കം ചെയ്യാനും ബന്ധപ്പെട്ട സേവന ദാതാക്കളില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കാനും തീരുമാനിച്ചിരുന്നു.

ടൗൺ പ്ലാനിംഗ് കമ്മിറ്റി ചെയർമാൻ പാറ്റൂർ രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൗൺസിലർമാരുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും സര്‍വ്വീസ് പ്രൊവൈഡര്‍മാരുടെയും ഫ്രാഞ്ചൈസികളുടെയും യോഗമാണ് രൂപരേഖ തയ്യാറാക്കിയത്. ഡിവൈൻ നെറ്റ് വർക്കാണ് കരാറുകാർ. ടാഗ് ചെയ്യാത്ത കേബിളുകൾ മുഴുവനും മുറിച്ചു മാറ്റിയ ശേഷം ബാക്കിയുള്ളവ ഒരുമിച്ച് മെഷീൻ ഉപയോഗിച്ച് ക്ലിപ്പ് ചെയ്യും. 101 വാർഡുകളിലും പദ്ധതി നടപ്പിലാക്കും. ആദ്യ ഘട്ടത്തിൽ 5 വാർഡുകളെ തീരുമാനിച്ചു.നഗരസഭാ മെയിൻ ഓഫീസ് സ്ഥിതി ചെയ്യുന്ന പാളയം , ഫോർട്ട്, കണ്ണമ്മൂല , തൈക്കാട്, പെരുന്താന്നി എന്നീ വാർഡുകളാണ് ആദ്യഘട്ടത്തിലുള്ളത്.

ഒക്ടോബർ 12 തിങ്കളാഴ്ച വൈകിട്ട് 5 ന് പാളയം രക്തസാക്ഷിമണ്ഡപത്തിനു മുന്നിൽ മേയർ വി. വി. രാജേഷ് ഉദ്ഘാടനം നിർവഹിക്കും. ഡെപ്യൂട്ടി മേയർ ജി എസ്. ആശാനാഥ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ടൗൺ പ്ലാനിംഗ് കമ്മിറ്റി ചെയർമാൻ പാറ്റൂർ രാധാകൃഷ്ണൻ സ്വാഗതം ആശംസിക്കും. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കരമന അജിത്, വി. സത്യവതി, എം. ആർ. ഗോപൻ , മഞ്ജു ജി എസ് , ചെമ്പഴന്തി ഉദയൻ, സിന്ധു ശശി, നഗരസഭയിലെ ബി ജെ പി ലീഡർ പാപ്പനംകോട് സജി, എൽ ഡി എഫ് ലീഡർ എസ്.പി. ദീപക്, യു ഡി എഫ് ലീഡർ കെ. എസ് .ശബരിനാഥൻ, പാളയം കൗൺസിലർ ഷേർളി , കോർപറേഷൻ സെക്രട്ടറി ജെ. മുഹമ്മദ് ഷാഫി, സൂപ്രണ്ടിംഗ് എൻജിനിയർ സജീഷ്, എ എക്സ് ഇ സുമ എന്നിവർ സംസാരിക്കും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ആശുപത്രി രേഖയിലെ ഫോൺ നമ്പർ തുമ്പായി; മാലിന്യം തള്ളിയവരെ കൊണ്ട് തന്നെ ഹോമിയോ കടവ് വൃത്തിയാക്കി നഗരസഭ, പിഴ ശിക്ഷയും
സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ രൂക്ഷമായ വിഭാഗീയത; ഏരിയാ കമ്മിറ്റി അം​ഗം രാജിവെച്ചു