ഗുണനിലവാരമില്ലെന്ന് പരാതി; റേഷന്‍ കടയില്‍ ഭക്ഷ്യമന്ത്രിയുടെ മിന്നല്‍ റെയ്ഡ്, താക്കീത്

By Web TeamFirst Published Dec 1, 2021, 8:15 AM IST
Highlights

. റേഷന്‍ കടയില്‍ നടത്തിയ പരിശോധനയ്ക്കു ശേഷം ഭക്ഷ്യയോഗ്യമല്ലാത്ത ഉത്പ്പന്നങ്ങള്‍ വില്‍ക്കരുതെന്ന് മന്ത്രി നിര്‍ദേശിച്ചു. 

തിരുവനന്തപുരം: തലസ്ഥാനത്ത് റേഷന്‍ കടയില്‍(Ration Shop) ഭക്ഷ്യമന്ത്രിയുടെ(Food Minister) മിന്നല്‍ പരിശോധന.  ഗുണനിലവാരമില്ലാത്ത ഭക്ഷ്യ ഉത്പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നുവെന്ന പരാതിയി ലഭിച്ച റേഷന്‍ കടയിലാണ് മന്ത്രി ജി. ആര്‍ അനില്‍(GR Anil) മിന്നല്‍ പരിശോധന(Raid) നടത്തിയത്. തിരുവനന്തപുരം പാലോടുള്ള എ.ആർ.ഡി 117ആം നമ്പർ റേഷന്‍ കടയിലായിരുന്നു ഭക്ഷ്യമന്ത്രിയുടെ മിന്നല്‍ റെയ്ഡ്. 

റേഷന്‍ കടക്കെതിരെ ഗുണനിലവാരമില്ലാത്ത ഗോതമ്പ് വിതരണം ചെയ്യുന്നുവെന്ന് കാർഡ് ഉടമ പരാതി നല്‍കിയിരുന്നു. റേഷന്‍ കടയില്‍ നടത്തിയ പരിശോധനയ്ക്കു ശേഷം ഭക്ഷ്യയോഗ്യമല്ലാത്ത ഉത്പ്പന്നങ്ങള്‍ വില്‍ക്കരുതെന്ന് മന്ത്രി നിര്‍ദേശിച്ചു. ഉപഭോക്താക്കളോട് മാന്യമായി പെരുമാറണമെന്നും മന്ത്രി കടയുടമയ്ക്ക് താക്കീത് നല്‍കി. സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. 

സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കടകളിലും അടിയന്തര പരിശോധനക്കും മന്ത്രി നിര്‍ദേശം നല്‍കി.  എല്ലാ റേഷൻ കടകളിലും വിതരണത്തിന് എത്തിച്ച ഭക്ഷ്യധാന്യം ഗുണനിലവാരമുള്ളതാണെന്ന് ഉറപ്പാക്കണമെന്നും മന്ത്രി ജി ആര്‍ അനില്‍ നിര്‍ദേശം നല്‍കി. ഗുണനിലവാരമുള്ള ഭക്ഷ്യവസ്തുക്കളാണോ വിതരണം ചെയ്യുന്നതെന്ന് ഉറപ്പാക്കാനായി സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകളിലും സിവില്‍ സപ്ലൈസ് വകുപ്പ് ഉടന്‍ പരിശോധന ആരംഭിക്കും.
 

click me!