കായംകുളത്തെ എൽ പി സ്കൂളിലെ 40 ലധികം കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റു

Published : Jul 05, 2019, 09:23 PM ISTUpdated : Jul 06, 2019, 11:09 AM IST
കായംകുളത്തെ എൽ പി സ്കൂളിലെ 40 ലധികം കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റു

Synopsis

സ്കൂളിൽ നിന്നും അരി, വെള്ളം എന്നിവകളുടെ സാമ്പിൾ ശേഖരിച്ചു. ഇതിന്റെ പരിശോധന ഫലം ലഭിച്ചാലെ രോഗകാരണം വ്യക്തമാകുകയുള്ളുവെന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു

ആലപ്പുഴ: കായംകുളം എരുവ ഗവ. എൽ.പി.സ്കൂളിലെ (മാവിലേത്ത് സ്കൂൾ) 40 ലേറെ കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. ഇവരെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ മുതലാണ് കുട്ടികളിൽ അസ്വസ്ഥതയുണ്ടായത്. തുടർന്ന് ഈ കുട്ടികളെ ആശുപത്രിയിലെത്തിച്ചു. എന്നാൽ പിന്നീട് ഉച്ചകഴിഞ്ഞ് കൂടുതൽ കുട്ടികൾക്കു് ചര്‍ദ്ദിലും അതിസാരവുമുണ്ടായതോടെ രക്ഷിതാക്കൾ പരിഭ്രാന്തരായി.

വീട്ടിലെത്തിയ ശേഷവും അസ്വസ്ഥതയുണ്ടായ കുട്ടികളെയും ആശുപത്രിയിൽ പ്രവേരിപ്പിച്ചു. സംഭവമറിഞ്ഞ് ജില്ലാ പൊലീസ് മേധാവി കെ എം ടോമി, എ ഡി എം അബ്ദുൾ സലാം തുടങ്ങിയവരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും നഗരസഭാധികൃതരും രാഷ്ട്രീയ നേതാക്കളും സ്ഥലത്തെത്തി. കഴിഞ്ഞ ദിവസം കുട്ടികൾക്ക് മുട്ടനൽകിയിരുന്നു. വ്യാഴാഴ്ച് ഉച്ചഭക്ഷണത്തോടൊപ്പം പായസവം നല്‍കിയിരുന്നു. എന്നാൽ ഇതുമൂലമുള്ള ഫുഡ് പോയിസൺ ആണ് രോഗകാരണമെന്ന് പറയാനാവില്ലെന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ പ റ ഞ്ഞു.

സ്കൂളിൽ നിന്നും അരി, വെള്ളം എന്നിവകളുടെ സാമ്പിൾ ശേഖരിച്ചു. ഇതിന്റെ പരിശോധന ഫലം കൂടിയെത്തിയെങ്കിലെ രോഗകാരണം വ്യക്തമാകുകയുള്ളുവെന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കി. താലൂക്കാശുപത്രിയിൽ രോഗം ബാധിച്ചെത്തുന്ന കുട്ടികളുടെ ചികിത്സാർത്ഥം മൂന്ന് പ്രത്യേക ബ്ലോക്കുകൾ ആരംഭിച്ചിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ മനോജ് പറഞ്ഞു. എല്ലാ സ്കൂളുകളിലും ഭക്ഷ്യ സുരക്ഷ രജിസ്ട്രേഷൻ എടുക്കണമെന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. ആശുപത്രിയിൽ കൂടുതൽ ഡോക്ടർമാരെയും നേഴ്സുമാരെയും മറ്റും എത്തിയിട്ടുണ്ട്.

നിഷാൻ (7), ഹാഷ്ന (9), ഹാദിയ(7), ഇർഷാന (4), മുക്ത (8),ആര്യ (6), ഭാവന (7), ജാനകി (9),പാർവ്വതി (6), ഹിദ ഫാത്തിമ (5),നസ്റിന (5), അഹ്മ്മദ് (5),അഭിഷേക് (6), അഭിനവ് കൃഷ്ണൻ (8), അനീന(9),മുഹമ്മദ് സി.ഹാൻ (3), ശ്രേയ(4), സിദ്ധാർത്ഥ് (5), നസ്‌റിയ (5),ഖദീജ(5), അർജുൻ (8), സോനു(8), പ്രണവ് (4), സഞ്ജു (6),ആബിദ് (8), അഫ്സൽ (6),പ്രജിത(9), ധ്യാൻ (4), ഹിലാൽ (6),അഭിഷേക് (4), റുക്സാന (8),അഭിനന്ദ് (9), അഹമ്മദ് യാസിം(5), സെനൈബ് (4),ഭവാനി (4), ജൂമിന (6),മുഹമ്മദ്ഷാ (14), അമൃത (6),അസിഫ് അബി (5), മുഹമ്മദ് സിഹാൻ (3), ഹാത്തിം (4),ദേവനന്ദൻ (6), ബിസ്മിയ (6),ആദിൽ (10), മെഹദിയ(6),അൻഹാൻ (7), മൗഹിബ (5),ഷിഫ ഫാത്തിമ (5), ഐഷ (10),അമാൻ (8). എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിൽ 23 പേർ നിരീക്ഷണത്തിലാണ്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ക്രൂയിസ് കപ്പലിലെ ജോലി, നിലമ്പൂരിൽ മാത്രം വിനോദ് ജോൺ പറ്റിച്ചത് 30 പേരെ, ഉഡുപ്പി യാത്രയ്ക്കിടെ അറസ്റ്റ്
നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ