ഇരുട്ടില്‍ കുരുമുളക് പൊടിക്ക് പകരം മീനില്‍ ചേര്‍ത്തത് എലിവിഷം; ദമ്പതികള്‍ ആശുപത്രിയില്‍

By Web TeamFirst Published Jul 25, 2019, 7:48 PM IST
Highlights

അടുക്കളയിൽ മീൻ വറുക്കുന്നതിനിടെ വൈദ്യുതി മുടങ്ങിയെന്നും ആ സമയത്ത് കുരുമുളക് പൊടിയാണെന്നു കരുതി എലിവിഷം ചേര്‍ത്തു പോയതാണെന്നും  ദമ്പതികള്‍

പാല: പാചകത്തിനിടെ വൈദ്യുതി മുടങ്ങി. കുരുമുളക് പൊടിക്ക് പകരം മീന്‍ വറുക്കുന്നതില്‍ ചേര്‍ത്തത് എലിവിഷം. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് യുവദമ്പതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മീനച്ചിൽ വട്ടക്കുന്നേൽ ജസ്റ്റിൻ, ഭാര്യ ശാലിനി എന്നിവരെയാണ് ശാരീരികാസ്വാസ്ത്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കോട്ടയം മെഡിക്കൽ കോളേജ്  ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

അടുക്കളയിൽ മീൻ വറുക്കുന്നതിനിടെ വൈദ്യുതി മുടങ്ങിയെന്നും ആ സമയത്ത് കുരുമുളക് പൊടിയാണെന്നു കരുതി എലിവിഷം ചേര്‍ത്തു പോയതാണെന്നും ദമ്പതികള്‍ പറയുന്നു. രാത്രിയില്‍ ഭക്ഷണം കഴിച്ച സമയത്ത് ഇരുവരും ശര്‍ദ്ദിക്കാന്‍ തുടങ്ങി. സംശയം തോന്നി അടുക്കളയില്‍ പരിശോധിച്ചപ്പോഴാണ് എലിവിഷമാണ് മീനിൽ ചേർത്തതെന്ന് ഇരുവര്‍ക്കും മനസിലായത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചതിനാല്‍ അപകടം ഒഴിവായി. ഇരുവരുടേയും ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. 

click me!