ഭക്ഷണം സൂക്ഷിച്ചത് കക്കൂസില്‍, ചിക്കന്‍ കഴുകുന്നത് ക്ലോസറ്റിന് മുകളില്‍; പന്തളത്ത് മൂന്ന് ഹോട്ടലുകള്‍ പൂട്ടിച്ചു

Published : Nov 25, 2025, 05:41 PM IST
Hotel Pandalam

Synopsis

 കക്കൂസിൽ ഭക്ഷണം സൂക്ഷിക്കുകയും ക്ലോസറ്റിന് മുകളിൽ വെച്ച് ചിക്കൻ കഴുകുകയും ചെയ്ത മൂന്ന് ഹോട്ടലുകൾ അധികൃതർ പൂട്ടിച്ചു. മുൻപ് പൂട്ടിയ ഈ ഹോട്ടലുകൾ വീണ്ടും തുറന്നു പ്രവർത്തിക്കുകയായിരുന്നു.

പത്തനംതിട്ട: പന്തളത്ത് ഭക്ഷ്യവകുപ്പിന്‍റെ പരിശോധനയില്‍ അധികൃതര്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന സംഭവങ്ങള്‍. ഒരുഹോട്ടലില്‍ ഭക്ഷണ സാധനങ്ങൾ കക്കൂസിൽ സൂക്ഷിക്കുന്ന നിലയില്‍ കണ്ടെത്തി. പാകം ചെയ്യാനുള്ള ചിക്കൻ കഴുകുന്നത് ക്ലോസറ്റിന് മുകളിൽ വെച്ചായിരുന്നു. പന്തളം കടയ്ക്കാട്ടാണ് സംഭവം. മൂന്ന് ഹോട്ടലുകൾക്ക് എതിരെ നടപടി സ്വീകരിച്ചു. ഇതര സംസ്ഥാനക്കാർ നടത്തുന്ന ഹോട്ടലുകളാണ് പൂട്ടിയത്. ഹോട്ടലും പരിസരവും വൃത്തിഹീനമെന്ന് ആരോഗ്യ വകുപ്പ് പറഞ്ഞു. ഇതര സംസ്ഥാനത്തു നിന്നുള്ള തൊഴിലാളികളാണ് വൃത്തിയില്ലാത്ത ഹോട്ടലുകൾ നടത്തിയിരുന്നത്. കെട്ടിടം ഉടമകളുടെ ബിനാമികളാണ് തൊഴിലാളികൾ എന്നാണ് വിവരം. ഒന്നര ആഴ്‌ച മുൻപ് ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും പരിശോധന നടത്തി പൂട്ടിയ ഹോട്ടലുകളാണ് അധികൃതരുടെ കണ്ണുവെട്ടിച്ചു വൈകുന്നേരങ്ങളിൽ പ്രവർത്തിരുന്നത്.

മൂന്ന് ഹോട്ടലുകൾക്കും പതിനായിരം രൂപ വീതം പിഴ ഈടാക്കി. തോന്നല്ലൂർ സാബു ബിൽഡിങ്ങിൽ ബംഗാൾ സ്വദേശികളായ താജ്‌മിര ഖാത്തുൻ, എസ്.കെ.സുകുമാർ, ഡെലുവർ ഹുസൈൻ എന്നിവരാണ് ഹോട്ടൽ നടത്തിവന്നത്. ഹോട്ടലിലേക്ക് കയറുമ്പോൾ തന്നെ കടുത്ത ദുർഗന്ധമാണെന്ന് അധികൃതർ പറഞ്ഞു. പഴകിയ ചിക്കൻ ഉൾപ്പെടെ പിടിച്ചെടുത്ത് നശിപ്പിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൊച്ചിയിൽ '20 രൂപയുടെ ഗ്രേവി'യെച്ചൊല്ലി സംഘർഷം, കൗണ്ടറിലെ സ്ത്രീയെയും ഹോട്ടൽ ഉടമയെയും പൊറോട്ട വാങ്ങാനെത്തിയ യുവാവ് മർദ്ദിച്ചു
ടോൾ പിരിവിൽ കുടിശ്ശികയെങ്കിൽ വാഹനങ്ങൾക്ക് എൻഒസിയും ഫിറ്റ്നസ് സർട്ടിഫിക്കറ്റുമടക്കം ലഭിക്കില്ല, മോട്ടോർ വാഹന ചട്ടത്തിൽ ഭേദഗതി വരുത്തി കേന്ദ്രം