വിദേശ വനിതയെ തലസ്ഥാനത്ത് കാണാതായി; അതിവേഗം കണ്ടെത്തി പൊലീസ്

Published : Mar 31, 2019, 09:38 PM IST
വിദേശ വനിതയെ തലസ്ഥാനത്ത് കാണാതായി; അതിവേഗം കണ്ടെത്തി പൊലീസ്

Synopsis

സ്മോളിന റൂമിൽ ഇല്ലെന്ന് മനസിലാക്കിയ ബന്ധുക്കൾ ഉടൻ തന്നെ ഹോട്ടൽ അധികൃതരെ വിവരം അറിയിച്ചു. സിസിടിവി ക്യാമറ പരിശോധിച്ചതിൽ ഇവർ ഹോട്ടലിന് പുറത്ത് പോയതായി കണ്ടെത്തി

തിരുവനന്തപുരം: ഹോട്ടലിൽ നിന്ന് കാണാതായ വിദേശ വനിതയെ അതിവേഗം കണ്ടെത്തി സിറ്റി പൊലീസ്. ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ്  സംഭവം. സെക്രട്ടറിയേറ്റിന് സമീപമുള്ള സ്വകാര്യ ഹോട്ടലിൽ നിന്നാണ് റഷ്യൻ സ്വദേശിനിയായ സ്മോളിന(70)യെ കാണാതാകുന്നത്.

മറവി രോഗമുള്ള സ്മോളിന ബന്ധുക്കൾ കാണാതെ ഹോട്ടലിൽ നിന്ന് പുറത്തു പോകുകയായിരുന്നു. സ്മോളിന റൂമിൽ ഇല്ലെന്ന് മനസിലാക്കിയ ബന്ധുക്കൾ ഉടൻ തന്നെ ഹോട്ടൽ അധികൃതരെ വിവരം അറിയിച്ചു. സിസിടിവി ക്യാമറ പരിശോധിച്ചതിൽ ഇവർ ഹോട്ടലിന് പുറത്ത് പോയതായി കണ്ടെത്തി.

ഉടൻ തന്നെ ഹോട്ടൽ അധികൃതർ വിവരം പൊലീസിന് കൈമാറി. സംഭവം അറിഞ്ഞയുടൻ തന്നെ സിറ്റി പൊലീസ് കോവളം ഉൾപ്പടെയുള്ള പ്രദേശങ്ങളിലും നഗരത്തിലും തിരച്ചിൽ ആരംഭിച്ചു. സ്മോളിനയുടെ വിവരങ്ങൾ ഉടൻ തന്നെ പൊലീസ് പട്രോളിംഗ് സംഘത്തിന് കൈമാറി.

മ്യൂസിയം ഭാഗത്ത് തിരച്ചിൽ നടത്തുകയായിരുന്ന പൊലീസുകാരാണ് കൺട്രോൾ റൂമിൽ നിന്ന് നൽകിയ വിവരങ്ങളുമായി സാദൃശ്യമുള്ള വിദേശ വനിത റോഡിന്‍റെ ഒരുവശത്ത് ഇരിക്കുന്നത് കണ്ടത്. ഇവരോട് വിവരങ്ങൾ ചോദിച്ചു മനസിലാക്കിയ പൊലീസുകാർ അത് കാണാതായ സ്‌മോളിന ആണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് ഇവരെ കണ്ടോൺമെന്റ് സ്റ്റേഷനിൽ എത്തിച്ച ശേഷം ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു. 
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'രാം നാരായണൻ കേരളത്തിലെത്തിയത് ഒരാഴ്ച മുൻപ്, മാനസിക പ്രശ്നമുണ്ടായിരുന്നു'; അട്ടപ്പള്ളത്തെ മരിച്ച ഇതര സംസ്ഥാന തൊഴിലാളിയുടെ പോസ്റ്റ്മോർട്ടം ഇന്ന്
ഒന്നാം വിവാഹ വാ‍ർഷികം ആഘോഷിക്കാൻ നാട്ടിലെത്തി, ഭ‍ർത്താവിനൊപ്പം പോകവെ കെഎസ്ആ‍ർടിസി ബസ് കയറിയിറങ്ങി 24കാരിക്ക് ദാരുണാന്ത്യം