വേലിക്കുള്ളിൽ കുടുങ്ങി കാട്ടാന; സ്ക്രൂ ലൂസാക്കി ആനയെ രക്ഷിച്ച് വനംവകുപ്പ്, തിരികെ കാട്ടിലേക്ക് പോയി

Published : Nov 25, 2024, 11:20 AM ISTUpdated : Nov 25, 2024, 11:32 AM IST
വേലിക്കുള്ളിൽ കുടുങ്ങി കാട്ടാന; സ്ക്രൂ ലൂസാക്കി ആനയെ രക്ഷിച്ച് വനംവകുപ്പ്, തിരികെ കാട്ടിലേക്ക് പോയി

Synopsis

ഏറെ ശ്രമിച്ചിട്ടും ആനയ്ക്ക് പുറത്ത് കടക്കാനായില്ല. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് വനംവകുപ്പധികൃതർ സ്ഥലത്തെത്തി ആനയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്.

ബെം​ഗളൂരു: കർണാടകയിലെ കുടകിൽ വേലിക്കുള്ളിൽ ആന കുടുങ്ങി. കുടകിലെ വാൽനൂരിൽ ഇന്നലെയാണ് സംഭവം. തൊട്ടടുത്തുണ്ടായിരുന്ന പ്ലാന്‍റേഷനിൽ നിന്ന് കാട്ടിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്ന പിടിയാനയാണ് ബാരിക്കേഡിനുള്ളിൽ കുടുങ്ങിപ്പോയത്. ഏറെ ശ്രമിച്ചിട്ടും ആനയ്ക്ക് പുറത്ത് കടക്കാനായില്ല. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് വനംവകുപ്പധികൃതർ സ്ഥലത്തെത്തി ആനയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്. ബാരിക്കേഡിന്‍റെ സ്ക്രൂ ലൂസാക്കി എടുത്ത് മാറ്റിക്കൊടുത്താണ് ആനയെ രക്ഷപ്പെടുത്തിയത്. ആനയെ തിരികെ കാട്ടിലേക്ക് വിട്ടു. 

ട്രെയിനിറങ്ങി ഓട്ടോറിക്ഷയിൽ പെരുമ്പാവൂരിലേക്ക്; 2 ഇതരസംസ്ഥാന തൊഴിലാളികൾ 6 കിലോ കഞ്ചാവുമായി പിടിയിൽ

https://www.youtube.com/watch?v=Ko18SgceYX8

PREV
Read more Articles on
click me!

Recommended Stories

പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം