ഓട്ടോറിക്ഷയിൽ കഞ്ചാവ് കടത്തിയ സംഭവത്തിൽ 2 ഇതര സംസ്ഥാന തൊഴിലാളികളെ പെരുമ്പാവൂർ പൊലീസ് പിടികൂടി. 

കൊച്ചി: ഓട്ടോറിക്ഷയിൽ കഞ്ചാവ് കടത്തിയ സംഭവത്തിൽ 2 ഇതര സംസ്ഥാന തൊഴിലാളികളെ പെരുമ്പാവൂർ പൊലീസ് പിടികൂടി. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശികളായ കജോൾ ഷേയ്ക്ക്, നവാജ് ഷരീഫ് ബിശ്വാസ് എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് പിടികൂടിയത്. 6 കിലോ കഞ്ചാവ് ഇവരിൽ നിന്ന് പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. ആലുവ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ പ്രതികൾ അവിടെനിന്ന് ഓട്ടോറിക്ഷയിൽ പെരുമ്പാവൂരിലേക്ക് കഞ്ചാവുമായി പോകുമ്പോഴാണ് പൊലീസ് പിടികൂടിയത്. 

Asianet News Live | K Surendran | By Election 2024 | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്