
കാളികാവ്:മലപ്പുറം കാളികാവിലെ ആളെക്കൊല്ലിക്കടുവയ്ക്കാനുള്ള വനംവകുപ്പിന്റെ തിരച്ചിൽ ഏഴാം ദിവസമായ ഇന്നും തുടരും. 20 അംഗങ്ങൾ വീതമുള്ള മൂന്ന് ആർആർട്ടി സംഘങ്ങളായാണ് തിരച്ചിൽ. ലൈവ് സ്ട്രീമിംഗ് ക്യാമറകളും ഡ്രോണുകളും ഉൾപ്പെടെ ഉപയോഗിച്ചള്ള തെരെച്ചിലാണ് വനം വകുപ്പിന്റെ തുടരുന്നത്. കഴിഞ്ഞ ആറു ദിവസങ്ങൾ തെരെഞ്ഞിട്ടും കടുവയെ കണ്ടെത്താൻ കഴിയാത്തതിനാൽ നാട്ടുകാർ ആശങ്കയിലാണ്. ഇന്നലെയും ക്യാമറകളിലൊന്നും കടുവയുടെ ചിത്രം പതിഞ്ഞിട്ടില്ല.
കാളികാവിൽ കടുവാ ദൗത്യത്തിനായി എത്തിച്ച കുംകിയാന കഴിഞ്ഞ ദിവസം പാപ്പാനെ ആക്രമിച്ചിരുന്നു. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുവയെ പിടികൂടാനുള്ള ദൗത്യത്തിനായി എത്തിച്ച കുഞ്ചു എന്ന കുംകിയാനയാണ് പാപ്പാനെ ആക്രമിച്ചത്.രിക്കേറ്റ പാപ്പാൻ അപകടനില തരണം ചെയ്തുവെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചതെന്നും നിലവിൽ ഐസിയുവിലാണെന്നും നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒ ജി ധനിക് ലാൽ പറഞ്ഞു. കടുവയെ കണ്ടെത്താനുള്ള ദൗത്യം തുടരുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam