
മൂന്നാർ: മൂന്നാറില്‍ പടയപ്പ എന്ന കാട്ടാനയെ തുരത്താന്‍ നടപടികളുമായി വനംവകുപ്പ്. പടയപ്പയെ ഉള്‍ക്കാട്ടിലേക്ക് തുരത്തുന്നതുവരെ പച്ചക്കറി മാലിന്യങ്ങള്‍ സംസ്കരണ പ്ലാന്‍റിന് മുന്നിലിടരുതെന്നാവശ്യപ്പെട്ട് ഗ്രാമപഞ്ചായത്തിന് വനംവകുപ്പ് നോട്ടീസ് നല്‍കി. പ്ലാന്‍റിന് ചുറ്റും കമ്പിവേലി കെട്ടാനുള്ള നടപടികള്‍ പഞ്ചായത്തും തുടങ്ങി.
പച്ചകറി പഴം മാലിന്യങ്ങളുണ്ടെങ്കിലെ പടയപ്പ നല്ലതണ്ണിയിലെ പ്ലാനറിന് സമീപമെത്തു. അതുകൊണ്ടുതന്നെ ഇവയോന്നും പുറത്തിടരുതന്നൊണ് പഞ്ചായത്തിന് വനംവകുപ്പ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. പുറത്ത് കെട്ടികിടക്കുന്ന മാലിന്യങ്ങളെല്ലാം പഞ്ചായത്ത് ഇതിനോടകം മാറ്റി. തീറ്റ കിട്ടാതാകുന്നതോടെ പടയപ്പ തിരികെ കാട്ടിലേക്ക് പോകുമെന്നാണ് വനപാലകരുടെ പ്രതീക്ഷ. പ്ലാന്‍റിനുള്ളില്‍ പടയപ്പ കയറാതെ ഇരിക്കാനുള്ള നടപടികള്‍ മൂന്നാര്‍ ഗ്രാമപഞ്ചായത്തും തുടങ്ങി. ചുറ്റും കമ്പിവേലി കെട്ടി പടയപ്പ ഉള്ളലില്‍ കയറുന്നത് തടയാനാണ് ഇവരുടെ നീക്കം.
അതേസമയം, മൂന്ന് ദിവസത്തിനുള്ളില്‍ പടയപ്പയെ തുരത്തണമെന്നാണ് സിപിഐ അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ വനം വകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. നടപടി ഉണ്ടായില്ലെങ്കില്‍ വനപാലകരെ തടയുമെന്നാണ് ഇവരുടെ മുന്നറിയിപ്പ്.
Also Read : 'പടയപ്പ' പ്ലാസ്റ്റിക് മാലിന്യം ഭക്ഷിക്കുന്നത് തടയണം; ആവശ്യവുമായി ആനപ്രേമികൾ