വടക്കനാട് കൊമ്പന്റെ ആരോഗ്യസ്ഥിതി മോശം; പിടികൂടാനുള്ള ശ്രമം വനംവകുപ്പ് താൽകാലികമായി നിർത്തിവെച്ചു

By Web TeamFirst Published Mar 10, 2019, 2:54 PM IST
Highlights

വടക്കനാട് കൊമ്പനെ പിടികൂടാനുള്ള ശ്രമം വനംവകുപ്പ് താൽകാലികമായി നിർത്തിവെച്ചു. ആനയുടെ ആരോഗ്യസ്ഥിതി മോശമാണെന്ന് വിലയിരുത്തലിനെ തുടർന്നാണിത്. 

ബത്തേരി: രണ്ടാളെ കൊന്ന് ഭീതി പരത്തിയ വയനാട് വന്യജീവിസങ്കേതത്തിലെ  വടക്കനാട് കൊമ്പനെ പിടികൂടാനുള്ള ശ്രമം വനംവകുപ്പ് താൽകാലികമായി നിർത്തിവെച്ചു. ആനയുടെ ആരോഗ്യസ്ഥിതി മോശമാണെന്ന് വിലയിരുത്തലിനെ തുടർന്നാണിത്. വടക്കനാട് കൊമ്പനെ വനംവകുപ്പ്  മയക്കുവെടി വെച്ച്  ആനപന്തിയിലാക്കാനായിരുന്നു തീരുമാനം. 


രണ്ടുവര്‍ഷമായി വയനാട് വന്യജീവി സങ്കേതത്തിന് അതിര്‍ത്തിയില്‍  താമസിക്കുന്നവരുടെ  പേടിസ്വപ്നമാണ് വടക്കനാട് കൊമ്പന്‍. രണ്ടുപേരുടെ ജീവനും വടക്കനാട് കൊമ്പന്‍ എടുത്തു. എല്ലാവര്‍ഷവും അഞ്ഞുറിലധികം ഏക്കര്‍ കൃഷിയാണ് ആന നശിപ്പിക്കുന്നത്. ആനയുടെ നീക്കമറിയാല്‍ ഒരുവര്‍ഷം മുമ്പ് മയക്കുവെടി വെച്ച്  റേഡിയോ കോളര്‍ ഘടുപ്പിച്ചെങ്കിലും കാര്യമായ നേട്ടമുണ്ടായിരുന്നില്ല. ഇതോടെയാണ് മയക്കുവെടി വെച്ച് പിടികൂടാന്‍ തീരുമാനിച്ചത്

click me!