കാറിടിച്ച് റോഡിൽ വീണ ബൈക്ക് യാത്രക്കാരന്‍ ബസ് കയറി മരിച്ചു

By Web TeamFirst Published Mar 10, 2019, 12:00 PM IST
Highlights

കാറിടിച്ച് റോഡിലേക്ക് തെറിച്ച് വീണ ബൈക്ക് യാത്രക്കാരൻ വയനാട് ഭാഗത്ത് നിന്നും വരികയായിരുന്ന കെ എസ് ആർ ടി സി ബസ്സിന് അടിയിൽ പെടുകയായിരുന്നു

കോഴിക്കോട്: കാറിടിച്ച് റോഡിൽ വീണ ബൈക്ക് യാത്രക്കാരന്റെ മേൽ ബസ് കയറി ദാരുണാന്ത്യം. കെടുവള്ളി പറമ്പത്ത് കാവ് പുതുക്കുടി നിസാറാണ് മരിച്ചത്. പുതപ്പാടി - മലപുറം പാലത്തിന് സമീപം ഇന്നു രാവിലെയാണ് അപകടം. 

കെ.എൽ 58 എസ് 1925 നമ്പർ ബൈക്കാണ് അപകടത്തിൽപ്പെട്ടത്. കാറിടിച്ച് റോഡിലേക്ക് തെറിച്ച് വീണ ബൈക്ക് യാത്രക്കാരൻ വയനാട് ഭാഗത്ത് നിന്നും വരികയായിരുന്ന കെ എസ് ആർ ടി സി ബസ്സിന് അടിയിൽ പെടുകയായിരുന്നു. ബൈക്ക് യാത്രക്കാരനെ  കോഴിക്കോട്മെഡിക്കൽ കോളേജ്ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

click me!