വനം വകുപ്പ് തടി ലേലത്തിൽ പിടിക്കാം; ഇ- ലേലം ഓഗസ്റ്റില്‍

Published : Jul 19, 2023, 04:43 PM IST
വനം വകുപ്പ് തടി ലേലത്തിൽ പിടിക്കാം; ഇ- ലേലം ഓഗസ്റ്റില്‍

Synopsis

വനം വകുപ്പ് തിരുവനന്തപുരം ടിംബര്‍ സെയില്‍സ് ഡിവിഷന്റെ കീഴിലുള്ള വിവിധ തടി ഡിപ്പോകളില്‍ ഓഗസ്റ്റില്‍ ഇ-ലേലം നടത്തും ചിത്രം പ്രതീകാത്മകം

തിരുവനന്തപുരം: വനം വകുപ്പ് തിരുവനന്തപുരം ടിംബര്‍ സെയില്‍സ് ഡിവിഷന്റെ കീഴിലുള്ള വിവിധ തടി ഡിപ്പോകളില്‍ ഓഗസ്റ്റില്‍ ഇ-ലേലം നടത്തും. തേക്ക്, മറ്റ് കട്ടിത്തടികള്‍ എന്നിവയാണ് ഇ-ലേലം ചെയ്യുന്നത്. തേക്കിന്  50,000 രൂപയും മറ്റിനങ്ങള്‍ക്ക് 25,000 രൂപയുമാണ് നിരതദ്രവ്യമായി സമര്‍പ്പിക്കേണ്ടത്. 

ആര്യങ്കാവ് തടി ഡിപ്പോ  മുള്ളുമലയില്‍ ഓഗസ്റ്റ് നാലിനും കുളത്തൂപ്പുഴ തടി ഡിപ്പോ അച്ചന്‍കോവിലില്‍ 11-നും തെന്മല തടി ഡിപ്പോ അച്ചന്‍കോവിലില്‍ 21-നുമാണ് ഇ-ലേലം നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി ഇ-ഓക്ഷന്‍ വെബ് സൈറ്റ് ആയ www.mstcecommerce.com ,  www.forest.kerala.gov.in എന്നിവ സന്ദര്‍ശിക്കാം.

Read more: വേറെ വഴിയില്ല; തക്കാളിയെ കടുംവെട്ട് വെട്ടി 68 ശതമാനം വീടുകൾ; സർവ്വെ റിപ്പോർട്ട്

വാട്ടർ ബിൽ അടച്ചോ...? ഇല്ലെങ്കിൽ കണക്ഷൻ കട്ട് ചെയ്യുക മാത്രമല്ല, വലിയ പണികിട്ടും, മുന്നറിയിപ്പ്!

വാട്ടർ ബില്ല് അടച്ചോ?, ഇല്ലെങ്കിൽ എത്രയും വേഗം  കുടിശ്ശിക തീർത്തില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കുമെന്ന് വാട്ടർ അതോറിറ്റി.  വാട്ടര്‍ ചാര്‍ജ് വര്‍ധനയ്ക്കു ശേഷം, ചില ഉപഭോക്താക്കൾ ബിൽ കുടിശ്ശിക വരുത്തുന്നത് ശ്രദ്ധയിൽ പെട്ടിട്ടുള്ളതായും യഥാസമയം ബില്‍ അടയ്ക്കാതെ കുടിശിക വരുത്തുന്നപക്ഷം കണക്ഷന്‍ വിച്ഛേദിക്കുമെന്നും വാട്ടർ അതോറിറ്റി അറിയിച്ചു. 

കണക്ഷൻ വിച്ഛേദിക്കപ്പെട്ടാൽ,  കുടിശികയ്ക്കു പുറമെ പിഴ കൂടി അടച്ചാല്‍ മാത്രമേ കണക്ഷന്‍ പുന:സ്ഥാപിക്കാന്‍ കഴിയൂ. ബില്‍ തുക അടയ്ക്കാതിരുന്നാൽ  കുടിവെള്ള പദ്ധതികളുടെ അറ്റകുറ്റപ്പണികളും അനുബന്ധ പ്രവര്‍ത്തനങ്ങളും തടസ്സപ്പെടും. ഇങ്ങനെ സംഭവിച്ചാൽ കുടിവെള്ള പദ്ധതി പ്രവർത്തനം നിലച്ചു പോവുകയും ചെയ്യുന്നു.

ഇതുമൂലം പദ്ധതിക്കായി ചെലവഴിച്ച വൻതുക പാഴാവുകയും ചെയ്യുന്ന സാഹചര്യമുണ്ട്. പദ്ധതികള്‍ സ്വയം നിലനില്‍ക്കാന്‍ ഗുണഭോക്താക്കളില്‍നിന്ന് തന്നെ വിഭവ സമാഹരണം നടത്തണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിബന്ധനയുമുണ്ട്. അതിനാൽ വാട്ടര്‍ ബില്‍ യഥാസമയം അടച്ച് കണക്ഷന്‍  വിച്ഛേദിക്കുന്നത് ഒഴിവാക്കാന്‍ ഉപഭോക്താക്കള്‍  സഹകരിക്കണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പുതുക്കോട് യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
വിനോദ സഞ്ചാര കേന്ദ്രമായ തൊള്ളായിരം കണ്ടിയിൽ ജീപ്പ് അപകടം; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം