
രാജാക്കാട് : രാജാക്കാട്ടിലെ വ്യാപാരികളുടെ ഉറക്കം കെടുത്തിയ കുട്ടി കുരങ്ങന്‍ വനം വകുപ്പിന്റെ കെണിയില്‍ അകപ്പെട്ടു. കുസൃതി കാണിച്ച് കുറച്ച് നാളുകളായി വ്യാപാരികള്‍ക്കും നാട്ടുകാര്‍ക്കും തലവേദനയായി വിലസിയ കുട്ടി കുരങ്ങനെയാണ് വനം വകുപ്പ് പിടികൂടിയത്. ഈ വികൃതിയെ നല്ലനടപ്പ് ശീലിക്കാന്‍ പിന്നീട് ചിന്നാര്‍ വനത്തില്‍ തുറന്ന് വിട്ടു.
രണ്ടാഴ്ചയോളമായി രാജാക്കാട് ടൗണില്‍ കുട്ടിക്കുരങ്ങന്‍ പ്രത്യക്ഷപ്പെട്ടത്. വ്യാപാരികള്‍ക്കും ടൗണിലെത്തുന്നവര്‍ക്കും ആദ്യം കൗതുകമായി. പിന്നീട് ഇവന്‍ തലവേദനയായി മാറി. ആദ്യം ഗവ.സ്‌കൂളിലെ സി.സി ടിവി ക്യാമറ കുരങ്ങന്‍ നശിപ്പിച്ചു. പിന്നീട് കുരങ്ങന്‍ ടൗണിലേക്കിറങ്ങി. കടയുടമകളുടെ കണ്ണ് തെറ്റിയാന്‍ കടയിലിരിക്കുന്ന പലഹാരങ്ങളും തൂക്കിയിട്ടിരിക്കുന്ന പഴക്കുലയും ഇവന്‍ അടിച്ചു മാറ്റുന്നത് പതിവായി. ഇഷ്ടഭക്ഷണമാകട്ടെ ബേക്കറിയില്‍ തൂക്കിയിട്ടിരിക്കുന്ന ''ലെയ്സും''. ഇതോടെ കച്ചവടക്കാര്‍ക്ക് ലെയ്സ് പാക്കറ്റുകള്‍ കടയ്ക്ക് മുന്നില്‍ തൂക്കിയിടാന്‍ കഴിയാതെയായി.
ടൗണിലെ സ്ഥാപനങ്ങളിലെ മേല്‍ക്കൂരയും ഫ്ളെക്സ് ബോര്‍ഡുകളും ഇവന്‍ നശിപ്പിച്ച് തുടങ്ങിയതോടെ വ്യാപാരികളാകെ പൊറുതിമുട്ടി. സമീപത്തെ വീടുകളിലെ വസ്ത്രങ്ങളും കുരങ്ങന്‍ എടുത്തു കൊണ്ട് പോകുന്നത് പതിവായി. കുട്ടികളെ ഉപദ്രവിക്കുന്ന ഘട്ടം വരെ കാര്യങ്ങള്‍ എത്തി. മുച്ചുണ്ടനായ കുരങ്ങന്റെ വികൃതി ടൗണില്‍ ''ഓവറായപ്പോള്‍'' വ്യാപാരികള്‍ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. പൊന്‍മുടി ഫോറസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥരെത്തി സ്ഥാപിച്ച കെണിയില്‍ കുസൃതി കുരങ്ങന്‍ ഒടുവില്‍ കുടുങ്ങി. പൊന്‍മുടി സെക്ഷന്‍ ഫോറസ്റ്റര്‍ സി.കെ സുജിത്,ബീറ്റ് ഓഫീസര്‍മാരായ ബിനീഷ് ജോസ്, ജിന്റോമോന്‍ വര്‍ഗീസ് എന്നിവര്‍ ദേവികുളം റാപ്പിഡ് റെസ്പോന്‍സ് ടീം ഡപ്യൂട്ടി റേഞ്ച് ഓഫീസര്‍ ആര്‍. രഞ്ജിതിനും സംഘത്തിനും പിടിച്ച കുരങ്ങിനെ കൈമാറി.
ഇടുക്കി: ഇടുക്കിയിലെ കുമളിയിൽ ബാർബർ ഷോപ്പിൽ മുടിവെട്ടാനെത്തിയ പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. വിശ്വനാഥപുരം രാജീവ് ഭവനിൽ രാജീവിനെയാണ് കുമളി പൊലീസ് അറസ്റ്റു ചെയ്തത്. അശ്ലീലദൃശ്യം കാണിച്ചാണ് ഇയാള്‍ കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
മുടി വെട്ടാനെത്തിയ കുട്ടിയെ ബൈക്കിൽ വിളിച്ച് കയറ്റി ഇയാളുടെ വീട്ടിലെത്തിച്ച ശേഷം മൊബൈലിൽ അശ്ലീല ദൃശ്യങ്ങൾ ബലം പ്രയോഗിച്ച് കാണിക്കുകയും കടന്നു പിടിക്കാൻ ശ്രമിക്കുകയും ചെയ്തു. കുട്ടി ബഹളംവെച്ചതോടെ ഇയാൾ വീട്ടിൽ നിന്നും ഇറങ്ങി പോയി. തുടര്‍ന്ന് വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളോട് വിവരം പറയുകയായിരുന്നു. വിവരമറിഞ്ഞ് മാതാപിതാക്കൾ നൽകിയ പരാതിയെ തുടന്നാണ് പൊലീസ് രജീവിനെ അറസ്റ്റ് ചെയ്തത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam