അഞ്ച് പേരടങ്ങുന്ന നായാട്ടു സംഘത്തെ പിടികൂടി വനപാലകർ

Web Desk   | Asianet News
Published : Jan 23, 2020, 02:00 PM ISTUpdated : Jan 23, 2020, 02:19 PM IST
അഞ്ച് പേരടങ്ങുന്ന നായാട്ടു സംഘത്തെ പിടികൂടി വനപാലകർ

Synopsis

ലൈസൻസില്ലാത്ത നാടൻ തോക്ക് , എട്ട് തിരകൾ, ലൈറ്റുകൾ, കത്തി, ടോർച്ച്, എന്നിവയും ഇവരിൽ നിന്നും പിടിച്ചെടുത്തു.

കോഴിക്കോട് : തുഷാരഗിരി ജീരകപ്പാറ ഭാഗത്ത് നടത്തിയ പരിശോധനയിൽ നായാട്ടു സംഘം പിടിയിൽ. കോടഞ്ചേരി മീൻമുട്ടി ആനത്താരക്കൽ ജോളി തോമസ് (63) അസം സോനിത്പൂർ സ്വദേശികളായ സനാതൻ തപന (30) ഉജ്വൽ രജ്പുത് (25) ബിജോയ് പുർതി (25) വൽഫർ രജ്പുത് (20) എന്നിവരെയാണ് വനപാലക സംഘം പിടികൂടിയത്.

Read Also:മറയൂരിലെ വനപാലകരെ ആന്ധ്ര ഫോറസ്റ്റ് ഉദ്യോഗസ്ഥർ തടഞ്ഞുവച്ചു

ലൈസൻസില്ലാത്ത നാടൻ തോക്ക് , എട്ട് തിരകൾ, ലൈറ്റുകൾ, കത്തി, ടോർച്ച്, എന്നിവയും ഇവരിൽ നിന്നും പിടിച്ചെടുത്തു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ പി. ഗിരീഷ്, കെ. അബ്ദുൽ ഗഫൂർ , പി. ബഷീർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ആനന്ദ് രാജ്, ടി. ബിനോയ് , ശ്വേത, അപർണ , ഷബീബ, വാച്ചർമാരായ ഉണ്ണികൃഷണൻ, ബിനീഷ് രാമൻ, ഡ്രൈവർ ലൂയിസ് എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ പൊള്ളലേറ്റു; ചികിത്സയിലായിരുന്ന രണ്ടാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു
നെതര്‍ലന്‍റ്സിൽ നിന്ന് കൊറിയര്‍ വഴി എത്തിച്ചു, വാടാനപ്പള്ളിയിൽ മാരക എൽഎസ്ഡി സ്റ്റാമ്പുകളുമായി യുവാവ് പിടിയിൽ