'വയനാട്ടിലെ സ്കൂൾ വളപ്പിൽ ആദ്യം കണ്ടത് തന്നെ അകത്താക്കി', വേഴാമ്പലിന്റെ വായിൽ കുടുങ്ങിയ പെൻസിൽ പുറത്തെടുത്തു

Published : Jul 04, 2025, 03:01 PM IST
wayanad

Synopsis

വൈത്തിരിയില്‍ പെന്‍സില്‍ വായില്‍ കുടുങ്ങി ഗുരുതരാവസ്ഥയിലായ കോഴി വേഴാമ്പല്‍ കുഞ്ഞിനെ വനംവകുപ്പ് ദ്രുതകര്‍മ്മ സേന രക്ഷിച്ചു.

കല്‍പ്പറ്റ: പെന്‍സില്‍ വായില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ഗുരുതരവസ്ഥയിലായ വേഴാമ്പലിനെ വനംവകുപ്പിന്റെ ദ്രുതകര്‍മ്മ സേന (ആര്‍ആര്‍ടി) അംഗങ്ങള്‍ രക്ഷിച്ചു. വൈത്തിരിക്കടുത്ത പൊഴുതന അച്ചൂര്‍ സര്‍ക്കാര്‍ തളര്‍ന്ന നിലയില്‍ കോഴി വേഴാമ്പലിന്റെ കുഞ്ഞിനെ കണ്ടെത്തിയത്.

കല്‍പ്പറ്റയില്‍ നിന്നെത്തിയ ഫോറസ്റ്റ് റാപ്പിഡ് റെസ്‌പോണ്‍സ് ടീം അംഗങ്ങളാണ് വേഴാമ്പലിന്റെ വായില്‍ നിന്ന് പെന്‍സില്‍ പുറത്തെടുത്തത്. വ്യാഴാഴ്ച്ച ഉച്ചയോടെയായിരുന്നു സംഭവം. പക്ഷി അവശനിലയിലായ കാര്യം സ്‌കൂള്‍ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് ആര്‍ആര്‍ടി സംഘം എത്തുകയായിരുന്നു.

തുടര്‍ന്ന് വേഴാമ്പലിനെ വനംവകുപ്പിന്റെ ഓഫീസില്‍ എത്തിച്ച് വിശദമായ പരിശോധന നടത്തുകയായിരുന്നു. ഈ സമയത്താണ് തൊണ്ടയുടെ ഒരു ഭാഗത്ത് പെന്‍സിലിന്റെ കഷ്ണം കുടുങ്ങിയതായി കണ്ടെത്തിയത്. തുടര്‍ന്ന് ഇത് പുറത്തെടുക്കാനുള്ള ശ്രമമായിരുന്നു.

അല്‍പ്പസമയത്തെ പരിശ്രമത്തിന് ശേഷമാണ് പ്രശ്‌നങ്ങളൊന്നുമില്ലാതെ പെന്‍സില്‍ വേഴാമ്പലിന്റെ തൊണ്ടയില്‍ നിന്ന് പെന്‍സില്‍ കഷ്ണം പുറത്തെടുത്തത്. വേഴാമ്പലിന് പരിക്കുകള്‍ ഒന്നുമില്ല. നിരീക്ഷണത്തിന് ശേഷം വേഴാമ്പലിനെ വനത്തിലേക്ക് വിട്ടു. 

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി
സ്ഥലം മാറ്റം ലഭിച്ച് ആലുവയിൽ എത്തിയത് രണ്ടാഴ്ച മുമ്പ്, പെരിയാറിൽ കുളിക്കാനിറങ്ങിയപ്പോൾ യുവാവ് മുങ്ങിമരിച്ചു