ബി.ജെ.പി വിട്ട് സി.പി.എമ്മില്‍ ചേര്‍ന്ന വിരോധത്തില്‍ ബുള്ളറ്റ് തീവെച്ചു നശിപ്പിച്ചു

Web Desk   | stockphoto
Published : Feb 09, 2020, 08:58 AM IST
ബി.ജെ.പി വിട്ട് സി.പി.എമ്മില്‍ ചേര്‍ന്ന  വിരോധത്തില്‍ ബുള്ളറ്റ്  തീവെച്ചു നശിപ്പിച്ചു

Synopsis

ബുള്ളറ്റ് ബൈക്ക് കത്തിച്ചു. രാഷ്ട്രീയ വിരോധമെന്ന് പരാതി. മലപ്പുറം പരപ്പനങ്ങാടിയില്‍. കത്തിച്ചത് സുബിജിത്തിന്‍റെ ബൈക്ക്. നേരത്തെ ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്നു. ഇപ്പോള്‍ സി.പി.എമ്മില്‍ സജീവം

മലപ്പുറം: ബി.ജെ.പി വിട്ട് സി.പി.എമ്മില്‍ ചേര്‍ന്നതിന്‍റെ വിരോധത്തില്‍ ബുള്ളറ്റ്  ബൈക്ക് തീവെച്ചു നശിപ്പിച്ചതായി പരാതി.മലപ്പുറം പരപ്പനങ്ങാടി കോട്ടത്തറയിലെ സുബിജിത്തിന്‍റെ ബുള്ളറ്റ് ബൈക്കാണ് കത്തിച്ചത്.

സി.പി.എം പ്രവര്‍ത്തകനാണ് കൃഷ്ണൻകുട്ടി.അദ്ദേഹത്തിന്‍റെ രണ്ട് ആൺമക്കളും സുബിജിത്തും സുകൃജിത്തും ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകരായിരുന്നു.കഴി‍ഞ്ഞ വര്‍ഷം ഇരുവരും ബി.ജെ.പി വിട്ട് സി.പി.എം പ്രവര്‍ത്തകരായി. അന്നുമുതല്‍  സ്ഥലത്തെ ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍  ഭീഷണിയുമായി പിന്നാലെയുണ്ടെന്ന് സുബിജിത്ത് പറഞ്ഞു.

"

കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് സഹോദരൻ സുകൃജിത്തിനെ അടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തു. പിന്നാലെയാണ് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബുള്ളറ്റ് ബൈക്ക് കത്തിച്ചത്. പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. പരപ്പനങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

പ്രതികളെക്കുറിച്ച് സൂചന കിട്ടിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.എന്നാല്‍ ആക്രമണം ശ്രദ്ധയില്‍പെട്ടില്ലെന്നും പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടാവാനുള്ള സാധ്യതയില്ലെന്നും ബി.ജെ.പി ജില്ലാ നേതൃത്വം വ്യക്തമാക്കി.

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്