കോഴിക്കോട്ട് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോർപ്പറേഷൻ മുൻ കൗൺസിലർ മരിച്ചു

By Web TeamFirst Published Jul 17, 2021, 10:24 PM IST
Highlights

ബൈക്കപകടത്തിൽ പരിക്കേറ്റ്​ ചികിത്സയിലായിരുന്ന കോഴിക്കോട്​ കോർപറേഷൻ മുൻ  കൗൺസിലർ മരിച്ചു. കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറിയുമായ പിവി അബ്ദുൽ കബീർ (60) ആണ് മരിച്ചത്.  

കോഴിക്കോട്​: ബൈക്കപകടത്തിൽ പരിക്കേറ്റ്​ ചികിത്സയിലായിരുന്ന കോഴിക്കോട്​ കോർപറേഷൻ മുൻ  കൗൺസിലർ മരിച്ചു. കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറിയുമായ പിവി അബ്ദുൽ കബീർ (60) ആണ് മരിച്ചത്.  ഖബറടക്കം  രണ്ടുമണിക്ക് പാലാഴി പള്ളി ഖബറിസ്​ഥാനിൽ നടന്നു. ഡിസിസി ഓഫീസിൽ പൊതുദർശനത്തിന് വച്ചു.  

ബുധനാഴ്​ച ഉച്ചക്ക്​ ടാഗോർ സെൻറിനറി ഹാളിനുമുമ്പിൽ ബൈക്കുകൾ കൂട്ടിയിടിച്ചായിരുന്നു അപകടം. ബൈക്കിന്​ പിൻസീറ്റിലായിരുന്നു അബ്​ദുൽ കബീർ. ബൈക്കോടിച്ച കാട്ടുകുളങ്ങര സ്വദേശി നൗഷാദ്​ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചിത്സയിലാണ്​. 

ഷമീനയാണ്​ കബീറി​ൻ്റെ ഭാര്യ.  മകൾ: ഫാത്തിമ ഹെന്ന മാതാവ്​: കോഴിക്കോടൻ വീടിൽ അയിഷാബി. സഹോദരങ്ങൾ:  മുൻ കോർപ്പറേഷൻ കൗൺസിലർ സക്കറിയ പി ഹുസൈൻ, തസ്തകീർ, നിസാർ, നൗഷാദ്, ഷമീർ, കമർബാനു, നജുമാ, ഷഫിയ, ഷാഹിദ, ജംഷിദ.

click me!