
കോട്ടയം: കോട്ടയം പാലായിൽ ലൈംഗിക അതിക്രമ കേസിൽ മുൻ ഡിഎംഒ അറസ്റ്റിൽ. പാലാ സ്വദേശിയായ പി എൻ രാഘവൻ ആണ് പിടിയിലായത്. 24 വയസുകാരിയായ പെൺകുട്ടിയുടെ പരാതിയിലാണ് പിഎൻ രാഘവനെ അറസ്റ്റ് ചെയ്തത്.
പി എൻ രാഘവൻ മുരിക്കുപുഴയിലുള്ള ക്ലിനിക്കിൽ ചികിത്സയ്ക്ക് എത്തിയ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. ഇന്നലെ രാവിലെ പത്തു മണിയോടെയാണ് സംഭവം. പെൺകുട്ടിയുടെ പരാതിയിൽ ഇന്ന് രാവിലെയാണ് പി എൻ രാഘവനെ പാലാ പൊലീസ് അറസ്റ്റ് ചെയ്തത്. സർക്കാർ സർവീസിൽനിന്ന് വിരമിച്ച ശേഷം മുരുക്കുപുടയിൽ സ്വകാര്യ ക്ലിനിക്ക് നടത്തിവരികയായിരുന്നു പി എൻ രാഘവൻ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam