ട്രെയിനിറങ്ങി ബസിൽ കാഞ്ഞൂരിലെത്തി, തോളിലൊരു ബാഗ്; യുവാവിനെ പരിശോധിച്ചപ്പോൾ കിട്ടിയത് 2 കിലോയോളം കഞ്ചാവ്; പിടിയിൽ

Published : Aug 12, 2025, 11:21 AM IST
Ameer

Synopsis

ആലപ്പുഴയിൽ രണ്ട് കിലോയോളം കഞ്ചാവുമായി യുവാവ് പിടിയിലായി

ആലപ്പുഴ: ഹരിപ്പാട് രണ്ട് കിലോ ഗ്രാമോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമബംഗാൾ മാൽഡാ സ്വദേശി അമീർ (29) ആണ് പിടിയിലായത്. ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും കരിയിലകുളങ്ങര പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പശ്ചിമ ബംഗാളിൽ നിന്ന് ട്രെയിനിൽ ആലപ്പുഴയിൽ എത്തിയ ഇയാൾ ബസിൽ കാഞ്ഞൂർ ക്ഷേത്രത്തിന് സമീപത്ത് എത്തിയപ്പോഴാണ് പൊലീസിൻ്റെ മുന്നിൽപെട്ടത്. 

സംശയം തോന്നിയ പൊലീസ് ഇയാളെ തടഞ്ഞുനിർത്തി ബാഗ് പരിശോധിച്ചപ്പോൾ ഇതിനകത്ത് കഞ്ചാവ് കണ്ടെത്തുകയായിരുന്നു. 1.963 കിലോഗ്രാം കഞ്ചാവാണ് ഇയാളുടെ കൈയ്യിലുണ്ടായിരുന്നത്. ചേപ്പാട്, ചിങ്ങോലി എന്നിവിടങ്ങൾ കേന്ദ്രമാക്കി കഞ്ചാവ് വിൽപ്പന നടത്തി വരികയായിരുന്നു ഇയാൾ. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, കായംകുളം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കരിയിലകുളങ്ങര എസ് എച്ച് ഓ നിസാമുദ്ദീൻ, എസ് ഐ മാരായ ശ്രീകുമാരക്കുറുപ്പ്, നിരഞ്ജന ലാൽ, എ എസ് ഐ അനി, സിപിഓ അജീഷ്, ഹോം ഗാർഡ് ജയറാം എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കിട്ടിയ തെളിവുകൾ നാട്ടുകാർ കൈമാറി, സിസിടിവി ദൃശ്യവും ലഭിച്ചു, വൈകാതെ പിടിവീഴും; ഒരു കിലോമീറ്ററോളം ദൂരത്തിൽ റോഡരികിൽ മാലിന്യം വലിച്ചെറിഞ്ഞ നിലയിൽ
ഇൻസ്റ്റഗ്രാമിൽ നിരന്തരം മെസേജ്, 36കാരൻ പിന്തുടര്‍ന്ന് ശല്യം ചെയ്തത് 18 തികയാത്ത പെൺകുട്ടിയെ, കായംകുളം സ്വദേശി വയനാട്ടിൽ പിടിയിൽ