മലപ്പുറം മുൻ ഡിസിസി പ്രസിഡന്‍റ് യു കെ ഭാസി അന്തരിച്ചു

Published : Apr 15, 2020, 08:42 AM IST
മലപ്പുറം മുൻ ഡിസിസി പ്രസിഡന്‍റ് യു കെ ഭാസി അന്തരിച്ചു

Synopsis

താനൂർ സ്വദേശിയായ ഭാസി കെഎസ്‍യുവിലൂടെയാണ് സജീവരാഷ്ട്രീയത്തിലേക്ക് എത്തിയത്. തുടർന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റുമായിരുന്നു.

മലപ്പുറം: മുതിർന്ന കോൺഗ്രസ് നേതാവും മലപ്പുറം മുൻ ഡി.സി.സി പ്രസിഡണ്ടുമായ യു.കെ.ഭാസി (75) അന്തരിച്ചു. ന്യുമോണിയ ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. താനൂർ സ്വദേശിയായ യു.കെ.ഭാസി മുൻ കെ.പി.സി.സി.ജനറൽ സെക്രട്ടറിയായിരുന്നു.

കെഎസ്‍യുവിലൂടെയാണ് അദ്ദേഹം രാഷ്ട്രീയരംഗത്തേക്ക് എത്തിയത്. തുടർന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാനവൈസ് പ്രസിഡന്‍റായി. 22 വർഷം മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനായിരുന്നു. 15 വർഷത്തോളം കെപിസിസി ജനറൽ സെക്രട്ടറിയുമായി. താനൂർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു. താനൂർ സർവീസ് സഹകരണബാങ്കിന്‍റെ പ്രസിഡന്‍റുമായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വല തകർത്ത് കടൽ മാക്രിയും പാറകളും, ചാകരക്കാലത്ത് തീരത്ത് കണ്ണീര്‍ത്തിര
ജെസിബിയിൽ ബൈക്കിടിച്ച് ചികിത്സയിലായിരുന്ന മകൻ മരിച്ചു, മണിക്കൂറുകൾക്കുള്ളിൽ അച്ഛനും മരണപ്പെട്ടു