ഇടുക്കി ബൈസൺ വാലിക്ക് സമീപം ഗ്യാപ് റോഡിലുണ്ടായ വാഹനാപകടത്തിൽ 13 പേര്‍ക്ക് പരിക്ക്. തമിഴ്‌നാട്ടിൽ നിന്നും എത്തിയ വിനോദ സഞ്ചാരികളുടെ മിനി വാൻ ആണ് അപകടത്തിൽപ്പെട്ടത്.
ഇടുക്കി: ഇടുക്കി ബൈസൺ വാലിക്ക് സമീപം ഗ്യാപ് റോഡിലുണ്ടായ വാഹനാപകടത്തിൽ 13 പേര്‍ക്ക് പരിക്ക്. തമിഴ്‌നാട്ടിൽ നിന്നും എത്തിയ വിനോദ സഞ്ചാരികളുടെ മിനി വാൻ ആണ് അപകടത്തിൽപ്പെട്ടത്. 13പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റ 13 പേരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. ട്രിച്ചിയിൽ നിന്നും മൂന്നാർ സന്ദർശിക്കാൻ എത്തിയ സഞ്ചാരികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ തേനി മെഡിക്കൽ കോളേജ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണം.



