യൂത്ത് ലീഗ് മുൻ നേതാവ് എംഡിഎംഎ കേസിൽ അറസ്റ്റിൽ

Published : Jul 10, 2025, 10:34 PM IST
MDMA case

Synopsis

മുസ്ലിം യൂത്ത് ലീഗ് കൂടരഞ്ഞി പഞ്ചായത്ത് മുൻ പ്രസിഡന്റ് സാദിഖലി കൂമ്പാറ ആണ് പിടിയിലായത്. കാസർകോട് ബേക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.

കാസർകോട്: യൂത്ത് ലീഗ് മുൻ നേതാവ് എംഡിഎംഎ കേസിൽ അറസ്റ്റിൽ. മുസ്ലിം യൂത്ത് ലീഗ് കൂടരഞ്ഞി പഞ്ചായത്ത് മുൻ പ്രസിഡന്റ് സാദിഖലി കൂമ്പാറ ആണ് പിടിയിലായത്. കാസർകോട് ബേക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.

240 ഗ്രാം എംഡിഎംഎയുമായി അബ്ദുൾ ഖാദർ എന്ന ആൾ ഇന്നലെ ബേക്കൽ പൊലീസിന്റെ പിടിയിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നുമാണ് സാദിഖലിയിലേക്ക് പൊലീസ് എത്തിയത്. സാദിഖിനെ അന്വേഷിച്ച് പൊലീസ് സംഘം വീട്ടിൽ എത്തിയെങ്കിലും ഇയാൾ കുടുംബത്തോടൊപ്പം വയനാട്ടിലേക്ക് കടന്നു. ലക്കിടിയിൽ നിന്നും ബത്തേരി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ബേക്കൽ പൊലീസിന് കൈമാറുകയായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്